ആദ്യം വാർത്തയായി; പിന്നെ വാർത്താലോകമായി

കൊച്ചി: ആദ്യം സ്വയം വാർത്തയായി മാറുക, ആ വാർത്തയെ തുടർന്ന് മാധ്യമപ്രവർത്തകയാകുക... ലീലാ മേനോ​െൻറ ജീവിതത്തെ വഴി മാറ്റിവിട്ടത് ഒരു വാർത്തയാണ്. 1932ൽ പെരുമ്പാവൂർ വെങ്ങോലയിൽ ജനിച്ച് 1948ൽ പോസ്റ്റൽ ഡിപ്പാർട്മ​െൻറിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ലീലാമേനോൻ 40ാം വയസ്സിൽ ആദ്യ വനിത ടെലിഗ്രാഫിസ്റ്റ് ആയി മാറിയതോടെയാണ് ഒന്നാം പേജിൽ വാർത്തയായി മാറിയത്. ഇന്ത്യൻ എക്സ്പ്രസിലെ പ്രേമ വിശ്വനാഥനാണ് ലീല മേനോനെ പറ്റിയുള്ള റിപ്പോർട്ട് നൽകിയത്. ഇന്ത്യൻ എക്സ്പ്രസി​െൻറ ഒന്നാം പേജിൽ ലീലാമേനോ​െൻറ ചിത്രവും വെച്ച് ടെലിഗ്രാഫിസ്റ്റ് എന്ന നിലയിൽ വന്ന വാർത്തയാണ് ജീവിതം മാറ്റിമറിച്ചത്. ഇതോടെ പ്രേമ വിശ്വനാഥനോട് പത്രപ്രവർത്തനത്തെക്കുറിച്ച് അന്വേഷിച്ച് അറിഞ്ഞു. ഭാരതീയ വിദ്യാഭവനിലെ ജേണലിസം കോഴ്സിലെ ആദ്യ വനിത താനായിരുന്നുവെന്നും സ്വർണമെഡലോടെ പൂർത്തിയാക്കി എക്സ്പ്രസിൽ ജോലിക്ക് കയറുകയായിരുന്നുെവന്നും പ്രേമ പറഞ്ഞു. ഇതോടെ ലീലാമേനോനും ഭാരതീയ വിദ്യാഭവനിൽ ജേണലിസം കോഴ്സിന് ചേരുകയും സ്വർണമെഡലോടെ പൂർത്തിയാക്കി ഇന്ത്യൻ എക്സ്പ്രസിൽ മാധ്യമ പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. 1978ലായിരുന്നു ഇത്. തുടർന്ന് ഡൽഹിയും െകാച്ചിയും കോട്ടയവും എല്ലാം തട്ടകമായി. നിരവധി വാർത്തകൾ ഇവരുടെ തൂലികയിലൂടെ ലോകം അറിഞ്ഞു. എയർഹോസ്റ്റസുകളെ വിവാഹം കഴിക്കാനാകാത്ത സംഭവം പുറത്ത് െകാണ്ടുവന്നത് ലീലാമേനോനാണ്. തുടർന്ന് മാർഗരറ്റ് ആൽവ കോടതിയിൽ പോയി എയർഹോസ്റ്റസുമാർക്ക് വിവാഹ അനുമതി നേടിയെടുക്കുകയായിരുന്നു. എറണാകുളത്തായിരിക്കുേമ്പാൾ വൈ.ഡബ്ല്യുയു.സി.എയിൽ താമസിച്ചിരുന്ന കാലത്ത് പരിചയപ്പെട്ട ഗുഡല്ലൂരില്‍ കോഫി ആന്‍ഡ് ടീ എസ്റ്റേറ്റ് നടത്തിവന്നിരുന്ന ഭാസ്‌കരമേനോനെ പരിചയപ്പെടുന്നത്. ഇൗ പരിചയം വിവാഹത്തില്‍ കലാശിച്ചു. ഗുരുവായൂരില്‍ െവച്ചായിരുന്നു വിവാഹം. വിവാഹശേഷം ഭാസ്‌കരമേനോന്‍ പട്ടാളത്തില്‍ ചേര്‍ന്നെങ്കിലും കുറച്ചുകാലത്തിനുശേഷം ആ ജോലിയും ഉപേക്ഷിച്ചു. നിലമ്പൂരിലെ അരുവാക്കോടിനെ ഇന്ന് നാടറിയുന്ന ടെറാക്കോട്ടാ ഗ്രാമമാക്കി മാറ്റിയത് ലീലാമേനോ​െൻറ മാത്രം കണ്ടെത്തലുകളാണ്. ത​െൻറ ജീവിതത്തിലെ നാഴികക്കെല്ലന്നാണ് അവര്‍ അതിനെ വിശേഷിപ്പിച്ചത്. നിലയ്ക്കാത്ത സിംഫണി എന്ന ആത്മകഥ ലീലാമേനോ​െൻറ പോരാട്ടത്തി​െൻറ തെളിവ് കൂടിയാണ്. സ്ത്രീകളുെടയും കുട്ടികളുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടിയ അവർ, 1990ൽ ബാധിച്ച കാൻസറിനെയും പൊരുതി തോൽപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.