കനക ജൂബിലി നിറവില്‍ ​ഫ്രൻഡ്​സ്​ ആർട്​സ്​ ക്ലബ്​

നെട്ടൂര്‍: ഫ്രൻഡ്സ് ആർട്സ് ക്ലബ് കനക ജൂബിലി നിറവിൽ. ആഗസ്റ്റ് 26,27 തീയതികളിൽ ജൂബിലി ആഘോഷങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടത്താന്‍ പ്രസിഡൻറ് എം.ജി. പങ്കജാക്ഷനുണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മരട് നഗരസഭ ചെയര്‍പേഴ്സൻ സുനീല സിബി, വൈസ് ചെയര്‍മാന്‍ അബ്ദുൽ ജബ്ബാര്‍ പാപ്പന,മുന്‍ ചെയര്‍പേഴ്സൻ ദിവ്യ അനില്‍കുമാര്‍ (രക്ഷാ.‍), ദേവൂസ് ആൻറണി(ചെയര്‍മാന്‍) നെട്ടൂരിലെ നഗരസഭ കൗണ്‍സിലര്‍മാര്‍(വൈസ് ചെയർ.‍), ജി.കെ. പിള്ള തെക്കേടത്ത്(ജന. കണ്‍.‍), എം.ജി. പങ്കജാക്ഷനുണ്ണി, ടി.കെ.സി. നെട്ടൂര്‍, ടി.ആര്‍. രാജേഷ് (കണ്‍.‍) എന്നിവരടങ്ങിയ സംഘാടക സമിതിക്ക് രൂപം നൽകി. കലാമത്സരങ്ങള്‍, നൃത്തനൃത്യങ്ങള്‍, ഗാനമേള, സാംസ്കാരിക സമ്മേളനം, നെട്ടൂര്‍ പ്രദേശത്ത് ഫുള്‍ എ പ്ലസ് വാങ്ങി എസ്.എസ്.എല്‍.സി, പ്ലസ് ടു പാസായ കുട്ടികളെ അനുമോദിക്കല്‍, നെട്ടൂരിലെ കലാകാരന്മാരെ ആദരിക്കല്‍, നാടകം എന്നീ പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.