കാക്കനാട്: രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ വീട്ടുജോലിക്കാരായ സ്ത്രീകള്‍ കവര്‍ന്ന സ്വര്‍ണം പൂര്‍ണമായും കണ്ടെടുത്തു. ഒരു കേസിൽ വീട്ടുടമയുടെ മുറ്റത്ത് കുഴിച്ചിട്ടനിലയിലും മറ്റൊരു കേസിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽനിന്നുമാണ് സ്വർണം കണ്ടെത്തിയത്. ഇടുക്കി വെള്ളങ്കല്‍ വീട്ടില്‍ ഓമന, പുനലൂര്‍ സ്വദേശിനി ഉഷ എന്നിവർ കവർന്ന സ്വർണമാണ് കണ്ടെത്തിയത്. രണ്ട് പേരെയും നേരത്തേ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഓമന ജോലി ചെയ്ത കാക്കനാട് വാഴക്കാലയിലെ വീട്ടില്‍നിന്ന് 17.5 പവന്‍ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പിടിയിലാകുമ്പോള്‍ ഇവരുടെ വീട്ടില്‍ൽനിന്ന് നാലര പവൻ കണ്ടെടുത്തിരുന്നു. ബാക്കി സ്വര്‍ണം വീട്ടുകാരാണ് കണ്ടെത്തിയത്. വീടിനു മുന്നിലെ ചെടിച്ചട്ടികള്‍ക്ക് സമീപം രണ്ട് പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് കുഴിച്ചിട്ടനിലയിലായിരുന്നു. മഴയത്ത് മണ്ണ്് നീങ്ങിയപ്പോള്‍ വീട്ടുകാര്‍ തന്നെയാണ് കണ്ടെത്തിയത്. എവിടെയെല്ലാമാണ് സ്വർണം ഒളിപ്പിച്ചതെന്ന് അറിയില്ലെന്നാണ് പൊലീസിന് ഒാമന മൊഴി നല്‍കിയത്. രോഗിയായതിനാൽ കൂടുതല്‍ ചോദ്യം ചെയ്യാതെ പൊലീസ് റിമാന്‍ഡ് ചെയ്യുകയായിരുന്നു. പ്രതി റിമാന്‍ഡിലായി രണ്ടാഴ്ചക്കുശേഷം യാദൃച്ഛികമായാണ് ഉടമയുടെ വീട്ടുമുറ്റത്തുനിന്ന് ബാക്കി സ്വർണം കണ്ടെത്തിയത്. വാഴക്കാലയിലെ വീട്ടില്‍ വയോധികയെ പരിചരിക്കാനെത്തിയ ഹോംനഴ്സാണ് ഓമന. ഇടപ്പള്ളിയിലെ സ്വകാര്യ ഏജന്‍സി വഴിയാണ് ജോലിക്കെത്തിയത്. അലമാരയില്‍ സൂക്ഷിച്ച സ്വർണാഭരണങ്ങള്‍ കാണാതായതില്‍ സംശയം തോന്നിയ വീട്ടുടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തൃക്കാക്കര പൊലീസ് ഹോംനഴ്സിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. പുനലൂർ സ്വദേശി ഉഷ എട്ട് പവനാണ് കവർന്നത്. ഇത് കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെയും പുനലൂരിലെയും മൂന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്നാണ് കണ്ടെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ ജോലിക്ക് കയറിയ സ്ത്രീ നാല് വള, രണ്ട് മാല, ഒരു ജോഡി കമ്മല്‍ എന്നിവ പലപ്പോഴായി മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ എസ്. പ്രേംകുമാര്‍, ഇ.കെ. രവി, എ.എസ്.ഐ റോയി കെ. പുന്നൂസ്, വനിത സിവില്‍ ഓഫിസര്‍ സാവിത്രി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പരിശീലന ക്യാമ്പ് സമാപിച്ചു പള്ളുരുത്തി: വെസ്റ്റ് കൊച്ചി റോളർ സ്കേറ്റിംഗ് ഓർഗനൈസേഷെൻറ ആഭിമുഖ്യത്തിൽ പള്ളുരുത്തി ഡോൺബോസ്കോയിൽ നടന്നുവന്ന സമ്മർ വെക്കേഷൻ റോളർ സ്കേറ്റിംഗ് പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വി.എ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മാർട്ടിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഹേമ പ്രഹ്ലാദൻ, ഡോൺബോസ്കോ ഡയറക്ടർ ഫാ. വർഗീസ്, ഫാ. ദീപു, മുൻ കൗൺസിലർ വി.എം. ഷംസുദ്ദീൻ, പി. ഷെജുദാസ്, കെ.എസ്. സുധീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.