ലീലാ മേനോ​െൻറ നിര്യാണത്തിൽ അ​നുശോചിച്ചു

കൊച്ചി: പത്രപ്രവർത്തന രംഗത്തേക്ക് അപൂർവമായി മാത്രം സ്ത്രീകൾ കടന്നുവന്നിരുന്ന അരനൂറ്റാണ്ട് മുമ്പുള്ള കാലഘട്ടത്തിൽ, സർക്കാറുദ്യോഗം ഉപേക്ഷിച്ച് മാധ്യമ രംഗത്തേക്കു വന്ന സാമൂഹിക പ്രതിബദ്ധതയുള്ള വനിതയായിരുന്നു അന്തരിച്ച ലീലാ മേനോനെന്ന് പ്രഫ. കെ.വി. തോമസ് എം.പി അനുസ്മരിച്ചു. അനന്യമായ ഒരു പത്രപ്രവർത്തന ശൈലിയിലൂടെ അവർ ശ്രദ്ധ നേടി. കാൽനൂറ്റാണ്ട് മുമ്പ് അവരിൽ അർബുദം സ്ഥിരീകരിെച്ചങ്കിലും ഉൾക്കരുത്തും മനോധൈര്യവുംകൊണ്ട് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. ലീലാ മേനോ​െൻറ മരണം മാധ്യമമേഖലക്ക് തീരാനഷ്ടമാണെന്നും കെ.വി. തോമസ് എം.പി പറഞ്ഞു. ലീലാ മേനോ​െൻറ നിര്യാണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.