കളമശ്ശേരി: കളമശ്ശേരി മെഡിക്കൽ കോളജിലുണ്ടായ സംഘർഷത്തിനിടെയുണ്ടായ കത്തിക്കുത്തിൽ നാലുപേർക്ക് പരിക്ക്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ആലുവ ശിവഗിരി സ്വദേശികളായ താന്തോന്നിമുഗൾ മധു, പാപ്പനംകോട്ടിൽ അഖിൽ, മുൻചോട്ടിൽ ഹരീഷ്, കള്ളിക്കാടുകുടി സന്ദീപ് എന്നിവരാണ് പരിക്കേറ്റ് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. സംഭവത്തിൽ എടത്തല സ്വദേശി വാണാല പുത്തൻവീട്ടിൽ അജേഷിനെയാണ് (35) കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈകീട്ട് 5.30ന് എടത്തലയിൽ അജേഷും മധുവും തമ്മിൽ തർക്കമുണ്ടാക്കി ഏറ്റുമുട്ടിയിരുന്നു. ഇതിൽ പരിക്കേറ്റ മധു കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സക്കെത്തി. വിവരമറിഞ്ഞ് രാത്രി ഒമ്പതോടെ മധുവിെൻറ ബന്ധുക്കൾ ആശുപത്രിയിലെത്തി. ഈ സമയം അവിടെയുണ്ടായിരുന്ന അജേഷുമായി വാക്കേറ്റമുണ്ടായി. അജേഷ് കത്തിയെടുത്ത് വീശുകയായിരുന്നു. രണ്ടുപേരുടെ കൈക്കും ഒരാളുടെ തുടക്കും കുത്തേറ്റതായി പൊലീസ് പറഞ്ഞു. സംഭവസമയം സ്ഥലത്തുണ്ടായ പൊലീസും രോഗികളുടെ ബന്ധുക്കളും ചേർന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. ആക്രമണത്തിനിടെ പൊലീസ് എയ്ഡ്പോസ്റ്റും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.