പിരിച്ചുവിടൽ: തൊഴിൽ വകുപ്പ് ഇടപെടണം -ജോൺ ലൂക്കോസ്

കൊച്ചി: പുത്തൻ തലമുറ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഇൻഷുറൻസ് കമ്പനികളിലുമൊക്കെ ജീവനക്കാരെ അകാരണമായും അന്യായമായും പിരിച്ചുവിടുന്ന രീതികൾക്കെതിരെ തൊഴിൽ വകുപ്പ് ഇടപെടണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ജോൺ ലൂക്കോസ് ആവശ്യപ്പെട്ടു. ന്യൂ ജനറേഷൻ ബാങ്ക്സ് ആൻഡ് ഇൻഷുറൻസ് എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) സംസ്ഥന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. ജയശങ്കർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്. വിനോദ്, ജെ. ഷമീർ, അനി അരുർ, സി. രവി, സാജൻ, സുചിത്രൻ, ബീന നന്ദൻ, ജിതേഷ്, ജയേഷ്, സുരേഷ്. ജി, അപർണ ജയശങ്കർ, അനിത കർത്ത, വി. സുനിൽ, എലിസബത്ത് ഡെൽന, സജ്ന ജോണി, സി. ഷാലിനി, പ്രിയ അനിൽ കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.