അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു -ഡി.സി.സി സെക്രട്ടറി

കിഴക്കമ്പലം: വ്യാഴാഴ്ച രാവിലെ ചെമ്പറക്കിയിൽ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് സമൂഹത്തിനിടയിൽ തന്നെ തേജോവധം ചെയ്യാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിക്കുകയാണെന്ന് ഡി.സി.സി സെക്രട്ടറി എം.പി. രാജൻ പത്രക്കുറിപ്പിൽ ആരോപിച്ചു. ത​െൻറ വാഹനത്തിൽ എതിരെ വന്ന എയ്സ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഈ സമയം വാഹനത്തി​െൻറ നിയന്ത്രണംവിട്ട് വശത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലിടിച്ചു. ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റത് അറിഞ്ഞിരുന്നില്ല. വൈകീട്ട് പൊലീസ് അന്വേഷിച്ച് വരുമ്പോഴാണ് സംഭവം അറിയുന്നത്. അപ്പോൾ തന്നെ പൊലീസുമായി സഹകരിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽനിന്ന് ജാമ്യം എടുക്കുകയും ചെയ്തു. എന്നാൽ, ഇത് മറച്ചുവെച്ച് എതിരാളികൾ തനിക്കെതിരെ കള്ളപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.