ആർ. ഗോപാലകൃഷ്ണപ്പണിക്കരുടെ വിയോഗം നാടിന്​ നഷ്​ടം

ചെങ്ങന്നൂർ: നാടി​െൻറ വികസനവും സാധാരണക്കാരുടെ ക്ഷേമവും ഉൾപ്പെടെ സമസ്ത മേഖലയിലും നിറസാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.ഐ നേതാവ് ബുധനൂർ എണ്ണയ്ക്കാട് അമ്പാടിയിൽ ആർ. ഗോപാലകൃഷ്ണപ്പണിക്കർ. ചെന്നിത്തല മഹാത്മ സ്കൂൾ അധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. രോഗാവസ്ഥയിലും താൻ പ്രസിഡൻറായ ബുധനൂർ പഞ്ചായത്തിലെ ഇളയശ്ശേരി പാടശേഖരത്തിൽപെട്ട കർഷകർക്ക് ഉൽപാദന ബോണസ് കൃത്യമായി നൽകിയിരുന്നു. 1995 മുതൽ 20 വർഷം ബുധനൂർ ഗ്രാമപഞ്ചായത്ത് അംഗമായും ഈ കാലയളവിൽ അഞ്ചുവർഷം ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാനുമായിരുന്നു. ഇക്കാലയളവിലാണ് തയ്യൂർ, എണ്ണയ്ക്കാട് മേഖലകളിൽ നിരവധി വികസനപ്രവർത്തനങ്ങൾ നടന്നത്. പഞ്ചായത്ത്-വില്ലേജ് ഓഫിസുകളുടെ തൊട്ടടുത്ത താമസക്കാരനായതിനാൽ സർക്കാർ ഓഫിസുകളിലെത്തുന്ന സാധാരണക്കാരുടെ ആശ്രയകേന്ദ്രമായി മാറി. രാഷ്ട്രീയം നോക്കാതെ ആളുകൾക്കുവേണ്ട സഹായം ചെയ്തുനൽകുന്ന മാതൃക പൊതുപ്രവർത്തകനായിരുന്നു. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തനമാരംഭിച്ച് ജില്ല കമ്മിറ്റിയംഗം, മണ്ഡലം സെക്രട്ടറി, അധ്യാപകസംഘടന നേതാവ്, സഹകരണസംഘം പ്രസിഡൻറ്, കർഷകസംഘം നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നാടി​െൻറ വികസനകാര്യങ്ങളിൽ ഓടിയെത്തുന്ന എണ്ണയ്ക്കാട്ടുകാരുടെ പ്രിയപ്പെട്ട കൃഷ്ണൻകുട്ടി സാർ എന്ന ആർ. ഗോപാലകൃഷ്ണപ്പണിക്കർ അവസാനമായി പങ്കെടുത്തത് കുട്ടമ്പേരൂർ ആറി​െൻറ സർവേ തുടങ്ങിവെക്കാനാണ്. പ്രിയപ്പെട്ട സഖാവി​െൻറ മരണവാർത്തയറിഞ്ഞ് മന്ത്രി പി. തിലോത്തമൻ ഉൾപ്പെടെ പ്രമുഖ നേതാക്കൾ വീട്ടിലെത്തി അനുശോചനമറിയിച്ചു. നേത്രചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയയും ഹരിപ്പാട്: സി.ബി.സി വാര്യർ ഫൗണ്ടേഷൻ, ഹരിപ്പാട് ലയൺസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയയും ലയൺസ് ജില്ലതല ക്യാമ്പ് ഉദ്ഘാടനവും ഞായറാഴ്ച ഗവ. ജി.ജി.എച്ച്.എസ്.എസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിന് ആരംഭിക്കുന്ന ക്യാമ്പ് സംസ്ഥാന ഭക്ഷ്യ-മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. സി.ബി.സി ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ അധ്യക്ഷത വഹിക്കും. ലയൺസ് ജില്ലതല ക്യാമ്പ് ഉദ്ഘാടനം ലയൺസ് ജില്ല ഗവർണർ ജോൺ ജി. കൊട്ടാറ നിർവഹിക്കും. മുഖ്യപ്രഭാഷണം നഗരസഭ ചെയർപേഴ്സൻ വിജയമ്മ പുന്നൂർമഠം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ എം. സത്യപാലൻ ലയൺസ് പ്രസിഡൻറ് സി. സുഭാഷ്, കൺവീനർ ജി. രവീന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.