ജനസംഖ്യ ദിനാചരണ പരിപാടി

കൊച്ചി: ജനസംഖ്യ നിയന്ത്രണത്തോടൊപ്പം ആരോഗ്യമുള്ള ജനസമൂഹത്തെയും സൃഷ്ടിക്കണമെന്ന് പ്രഫ. കെ.വി. തോമസ് എം.പി. കുടുംബാസൂത്രണത്തി​െൻറ ലക്ഷ്യം ജനസംഖ്യ നിയന്ത്രണം മാത്രമല്ലെന്നും ആരോഗ്യമുള്ള സമൂഹത്തി​െൻറ സൃഷ്ടി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോകജനസംഖ്യദിനത്തിൽ ജില്ലതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.പി. കൃഷ്ണകുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, സ​െൻറ് തെരേസാസ് കോളജ് പ്രഫസർ ഡോ. എന്‍. ധന്യ, മാസ് മീഡിയ ഓഫിസര്‍ സഗീര്‍ സുധീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അഡീഷനല്‍ ഡി.എം.ഒ ഡോ. ആര്‍. വിവേക് കുമാര്‍ സന്ദേശം നല്‍കി. സ​െൻറ് തെരേസാസ് കോളജ് ഹോം സയന്‍സ് വിഭാഗം മേധാവി ഡോ. തോമസ് ഐസക്, ഡോ. എന്‍.എ. ഷീജ, പ്രഫ. സെബാസ്റ്റ്യന്‍, ഡോ. താര സെബാസ്റ്റ്യന്‍ എന്നിവർ ക്ലാസുകള്‍ നയിച്ചു. ജില്ല മെഡിക്കല്‍ ഓഫിസ്, ദേശീയ ആരോഗ്യദൗത്യം, സ​െൻറ് തെരേസാസ് കോളജ് ഹോം സയന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.