പെരുമ്പാവൂർ: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വീട്ടിൽകയറി മർദിച്ചതായി പരാതി. പള്ളിക്കവല മൊല്ല തൈക്കാവിന് സമീപം താമസിക്കുന്ന തേലംപുറം വീട്ടിൽ അലിക്കാണ് (30) മർദനമേറ്റത്. പള്ളിക്കവല സ്വദേശി റഫീഖും സഹോദരന്മാരും ചേർന്നാണ് മർദിച്ചതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ദിവസങ്ങൾക്കുമുമ്പ് റഫീഖ് വാഹനം അമിതവേഗത്തിൽ ഓടിച്ചത് അലി ചോദ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഞായറാഴ്ച രാവിലെ പള്ളിക്കവലയിൽ റഫീഖും അലിയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇവിടെനിന്ന് വീട്ടിലേക്കുപോയ സമയത്തായിരുന്നത്രേ മർദനം. മർദനമേറ്റ് അലിയുടെ മാതാവ് സൈനബ, ഭാര്യ ആഷില, രണ്ടു വയസ്സുള്ള മകൾ ഹന്നത്ത് എന്നിവർക്കും പരിക്കേറ്റു. അലി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.