പി.ജി ഏകജാലകം: വികലാംഗ/സ്പോർട്സ്/കൾചറൽ സംവരണ സീറ്റ് പ്രവേശനം ഇന്ന് കോട്ടയം: എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ വികലാംഗ/സ്പോർട്സ്/കൾചറൽ വിഭാഗങ്ങളിൽ സംവരണം ചെയ്ത സീറ്റുകളിലേക്കുള്ള പ്രവേശനം 10ന് അതത് കോളജുകളിൽ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ബന്ധപ്പെട്ട കോളജുകളിൽ രാവിലെ 10ന് സാക്ഷ്യപത്രങ്ങളും അനുബന്ധ രേഖകളുമായി ഹാജരായി പ്രവേശനം നേടണം. ചൊവ്വാഴ്ച പ്രവേശനം നേടാത്തവർക്ക് പിന്നീട് േക്വാട്ടകളിൽ പ്രവേശനം ലഭിക്കില്ല. പുതുക്കിയ പരീക്ഷ തീയതി ജൂലൈ 11നും 13നും നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം.എ/എം.എസ്സി/എം.കോം/എം.സി.ജെ/എം.എസ്.ഡബ്ല്യു ആൻഡ് എം.ടി.എ-2017 അഡ്മിഷൻ റഗുലർ/2014, 2015 ആൻഡ് 2016 അഡ്മിഷൻ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ യഥാക്രമം ജൂലൈ 26, 31 തീയതികളിൽ നടത്താൻ പുതുക്കി നിശ്ചയിച്ചു. മറ്റ് പരീക്ഷ തീയതികൾക്ക് മാറ്റമില്ല. പരീക്ഷ ഫലം 2018 ജനുവരിയിൽ നടത്തിയ രണ്ടാംവർഷ ബി.എസ്സി നഴ്സിങ് (റഗുലർ/സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ജൂലൈ 19 വരെ അപേക്ഷിക്കാം. 2018 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ സുവോളജി (2015-2016 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ജൂലൈ 23 വരെ അപേക്ഷിക്കാം. 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ജൂലൈ 23 വരെ അപേക്ഷിക്കാം. 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി ജിയോളജി (റഗുലർ, സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ജൂലൈ 23 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.