കേരള പുലയർ മഹിള ഫെഡറേഷൻ ജില്ല സമ്മേളനം

കേരള പുലയർ മഹിള ഫെഡറേഷൻ ജില്ല സമ്മേളനം കാലടി: സമൂഹത്തിൽ വർധിക്കുന്ന ജീർണ്ണതയെ ചെറുക്കാൻ നവോത്ഥാനത്തെ ശക്തിപ്പെടുത്തണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ശ്രീമൂലനഗരം വിജയൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന കേരള പുലയർ മഹിള ഫെഡറേഷൻ (കെ.പി.എം.എഫ്) ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സദാചാരത്തി​െൻറ പേരിലെ അതിക്രമങ്ങളും ആൾക്കൂട്ട വിചാരണയും ദുരഭിമാനത്തി​െൻറ പേരിലെ കൊലപാതകങ്ങളും ഇല്ലാതാക്കുന്നത് കേരളം കൈവരിച്ച സാംസ്കാരിക ഔന്നത്യമാണ്. നിയമസംവിധാനങ്ങൾക്ക് മുകളിൽ ജാതിനിയമങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നത് ഒരു യാഥാസ്ഥിതിക സമൂഹത്തി​െൻറ സാന്നിധ്യം ഉറപ്പിക്കലാണ് സൂചിപ്പിക്കുന്നത്. ജില്ല പ്രസിഡൻറ് അജിത ഷാജി അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ലൈല ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സുജ സതീഷ്, കെ.പി.എം.എസ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം രമേശ്മണി, ടി.കെ. രാജഗോപാൽ, കെ.എം. സുരേഷ്, സാജി രാമചന്ദ്രൻ, സുശീല ഘോഷ്കുമാർ, സിന്ധു ശിവൻ, പി.വി. ബാബു, പ്രിയദർശിനി ഓമനക്കുട്ടൻ, ടി.വി. ശശി, കെ.കെ. സോമസുന്ദരം, എൻ.കെ. രമേശൻ, കെ.സി. ശിവൻ, എം. രവി, ശശികല പുഷ്പൻ, വി.കെ. കുട്ടപ്പൻ, ശശികല രാമൻകുട്ടി, ബീന ബിജു, എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് തുടക്കമിട്ട് ജില്ല വൈസ് പ്രസിഡൻറ് അംബിക രഘു പതാക ഉയർത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.