എസ്.എഫ്.ഐ നേതാവിനെതിരെയുള്ള ആക്രമണം: എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്​റ്റിൽ

ചാരുംമൂട് (ആലപ്പുഴ): എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയെയും പ്രവർത്തകനെയും ആക്രമിച്ച സംഭവത്തിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻകൂടി അറസ്റ്റിൽ. താമരക്കുളം പേരൂർകാരാഴ്മ ചരുവുപറമ്പിൽ മുഹമ്മദ് ഷംനാദാണ് (27) അറസ്റ്റിലായത്. കഴിഞ്ഞദിവസം താമരക്കുളം ഗുരുനാഥൻ കുളങ്ങരയിൽനിന്ന് നൂറനാട് എസ്.ഐ വി. ബിജുവി​െൻറ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ നേരത്തേ അറസ്റ്റിലായ നാലുപേർ റിമാൻഡിലാണ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അഭിമന്യു വധത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ചാരുംമൂട്ടിൽ നടത്തിയ പ്രകടനത്തെത്തുടർന്നാണ് സംഘർഷമുണ്ടായത്. സമീപത്തെ കടയിൽനിന്ന് ആയുധങ്ങൾ എടുത്താണ് എസ്.ഡി.പി.ഐ പ്രവർത്തകർ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൗജസിനെയും പ്രവർത്തകൻ അജയിനെയും ആക്രമിച്ചത്. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.