കാമ്പസുകളിലെ വർഗീയവത്കരണം തടയണം ^ഇസ്കഫ്

കാമ്പസുകളിലെ വർഗീയവത്കരണം തടയണം -ഇസ്കഫ് വൈപ്പിൻ: സർഗാത്മക സംവാദത്തി​െൻറ കേന്ദ്രങ്ങളാകുന്ന കലാലയങ്ങളെ മതതീവ്രവാദ പ്രസ്ഥാനങ്ങൾ അശാന്തിയുടെ കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്നും ആസൂത്രിത നീക്കങ്ങൾ തടയാൻ സർക്കാർ നടപടികൾ കൈക്കൊള്ളണമെന്നും ഇന്ത്യൻ സൊസൈറ്റി ഫോർ കൾചറൽ കോഓപറേഷൻ ആൻഡ് ഫ്രണ്ട്ഷിപ് (ഇസ്കഫ്) വൈപ്പിൻ മേഖല സമ്മേളനം ആവശ്യപ്പെട്ടു. വൈപ്പിൻ മേഖലയുടെ വിവിധ സാംസ്കാരിക വിഷയങ്ങൾ ഏറ്റെടുത്ത് സൗഹൃദയാത്ര നടത്താനും തീരുമാനിച്ചു. കാളമുക്ക് കുഡുംബി സമുദായഫണ്ട് ഹാളിൽ നടന്ന സമ്മേളനം ഇസ്കഫ് സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയതു. മേഖല പ്രസിഡൻറ് ബാബു കടമക്കുടി അധ്യക്ഷത വഹിച്ചു. പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചു -ശർമ എം.എൽ.എ ചെറായി: പൊതുവിദ്യാഭ്യാസ മേഖലയിലെ ക്ലാസ് മുറികൾ ഹൈടെക് ആയതോടെ വിദ്യാർഥികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധന വന്നിട്ടുണ്ടെന്ന് എസ്. ശർമ എം.എൽ.എ പറഞ്ഞു. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂളിൽ പുതുതായി നിർമിച്ച അഞ്ച് ക്ലാസ് മുറി അടങ്ങിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീധർമ പരിപാലനയോഗം പ്രസിഡൻറ് എ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ദേവസ്വം മാനേജർ കെ.ആർ. മോഹനൻ അനുമോദിച്ചു. സ്കൂൾ മാനേജർ സി.പി. കിഷോർ, ബ്ലോക്ക് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി, പഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവൻമിത്ര, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ അസീന അബ്്ദുൽ സലാം, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി പുരുഷോത്തമൻ, വാർഡ്മെംബർ സുജാത രവീന്ദ്രൻ, പി.ടി.എ പ്രസിഡൻറ് എം.ബി. അയ്യൂബ്, സ്കൂൾ ഉപദേശസമിതി അംഗങ്ങളായ ഇ.കെ. മുരളീധരൻ, കെ.ജി. മുരളീധരൻ, കൗൺസിലർ സി.ജി. പ്രതാപൻ, സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം പി.എസ്. സൗഹാർദൻ, പ്രധാനാധ്യാപിക എ.കെ. ശ്രീകല, കോൺട്രാക്ടർ ഷിജി തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.