എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വായനപക്ഷാചരണത്തോടനുബന്ധിച്ചു വായനശാല സംഘടിപ്പിച്ച . വായനശാല പ്രദേശത്തിെൻറ വിവിധ ഭാഗങ്ങളിൽ ക്ലബുകൾ, വായനശാലകൾ, റെസിഡൻറ്സ് അസോസിയേഷനുകൾ എന്നിവ സംയുക്തമായാണ് നാടാകെ വായനക്കൂട്ടം സംഘടിപ്പിച്ചത്. വള്ളത്തോൾസ്മാരക വായനശാല, പഴങ്ങനാട് മാളിയേക്കമോളം, ആശാൻപടി, പലഞ്ചേരിമുകൾ, പഴങ്ങനാട് വട്ടോലിക്കര, പഴങ്ങനാട് ഞെമാടിഞാൽ, പുളിക്കേക്കര, ജൂബിലി റോഡ് റെസിഡൻറ്സ് അസോസിയേഷൻ, പുക്കാട്ടുപടി റെസിഡൻറ്സ് അസോസിയേഷൻ, അമ്പുനാട് നവഭാരത് വായനശാല, പൂക്കോട്ടുമുകൾ എന്നിവിടങ്ങളിലായി 11 നാടക വായനക്കൂട്ടം വായനശാല സംഘടിപ്പിച്ചു. സമാപന സമ്മേളനം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജൂബിലി റോഡ് അസോസിയേഷൻ പ്രസിഡൻറ് എൻ.എ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡൻറ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, പു.ക.സ ജില്ല സെക്രട്ടറി കെ. രവിക്കുട്ടൻ, ജുറ അസോസിയേഷൻ രക്ഷാധികാരി ഡോ.വി. രമാകുമാരി, പ്രദേശം മാസിക എഡിറ്റർ ബെന്നി മാത്യു, പി. സോമനാഥൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ യദു കൃഷ്ണൻ, മീനു നൗഷാദ് എന്നിവർക്കും ബി.എസ്.സി മാത്‍സ് ബിരുദത്തിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ ആതിര ബാബു, കെമിസ്ട്രി ബിരുദത്തിൽ റാങ്ക് നേടിയ ശ്രീലക്ഷ്മി, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കും വായനശാല പുസ്തകം നൽകി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.