പരീക്ഷക്കെത്തിയവര്‍ക്ക് തുണയേകി മുബാറക് മസ്ജിദ്

ആലുവ: യു.പി.എസ്.സി പരീക്ഷ എഴുതാന്‍ എത്തിയവര്‍ക്കും കൂടെ വന്നവര്‍ക്കും വിശ്രമകേന്ദ്രമൊരുക്കി തോട്ടുമുഖം മുബാറക് മസ്ജിദ്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കാണ് തോട്ടുമുഖത്തെ ക്രസൻറ് പബ്ലിക് സ്‌കൂള്‍ സ​െൻററായി അനുവദിച്ചിരുന്നത്. സമീപത്ത് മറ്റുസംവിധാനങ്ങളില്ലെന്ന് മനസ്സിലാക്കിയതിനാല്‍ പള്ളിയും മദ്റസ ഹാളും തുറന്നുകൊടുത്താണ് വിശ്രമത്തിന് അവസരമൊരുക്കിയത്. ട്രസ്റ്റ് ചെയര്‍മാന്‍ ടി.ബി. ഹാഷിം, പരിപാലന കമ്മിറ്റി പ്രസിഡൻറ് റഹീം കുന്നത്ത്, ട്രസ്റ്റ് അംഗം ടി.എ. അബ്ദുല്‍ ജബ്ബാര്‍, എം.വൈ. നാസര്‍, നവാസ്, ഹസന്‍, റഉൗഫ് കുന്നത്ത്, മദ്റസ അധ്യാപകന്‍ അബു താഹിര്‍ എന്നിവരുടെ േനതൃത്വത്തിലാണ് സൗകര്യം ഒരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.