ചങ്ങാടംപോക്ക്​ തോട്​ പാലം അപകടാവസ്​ഥയിൽ

കൊച്ചി: ബി.ടി.എസ് റോഡിലെ . 40 വർഷത്തിലേറെ പഴക്കമുള്ളതാണ് ആലുവ-എറണാകുളം റൂട്ടിലെ ഇൗ പാലം. എളുപ്പവഴി ആയതിനാൽ ചരക്കു വാഹനങ്ങൾ ഉൾപ്പെടെ ദിവസം 20000 ത്തിലേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇപ്പോൾ പാലത്തി​െൻറ അടിഭാഗം കോൺക്രീറ്റ് പൂർണമായും അടർന്ന് തുരുെമ്പടുത്ത കമ്പികൾ മുഴുവൻ പുറത്തു കാണുന്ന അവസ്ഥയിലാണ്. പാലം അപടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി പത്തു വർഷം മുമ്പ് കോർപറേഷൻ പാലത്തിൽ േബാർഡ് വെച്ചിരുന്നതാണ്. എന്നാൽ, പിന്നീട് ഇതെടുത്ത് മാറ്റി. പാലത്തി​െൻറ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി ബി.ടി.എസ് െറസിഡൻറ് അേസാസിയേഷൻ മുഖ്യമന്ത്രി, പൊതു മരാമത്ത് വകുപ്പ് മന്ത്രി തുടങ്ങിയവർക്ക് പലതവണ നിവേദനം നൽകിയിട്ടുള്ളതാണ്. എന്നാൽ പാലം പൊളിച്ചു പണിയാനുള്ള നടപടി ഇതുവരെ ആയിട്ടില്ല. കോർപ്പറേഷനിെൽ എളമക്കര, ഇടപ്പള്ളി ഡിവിഷനുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. എറണാകുളം തൃക്കാക്കര നിയോജക മണ്ഡലങ്ങളുടെയും അതിർത്തിയാണ്. പാലം നിർമാണം ടെണ്ടർ ചെയ്തെങ്കിലും ആരും ഏറ്റെടുത്തില്ലെന്നാണ് പൊതു മരാമത്ത് അധികൃതർ പറയുന്നത്. ഇപ്പോൾ വീണ്ടും ടെണ്ടർ ചെയ്യാൻ നടപടി ആയിട്ടുണ്ടെന്നും അവർ പറയുന്നുണ്ടെങ്കിലും അടിയന്തിര നടപടിയാണ് ആവശ്യമെന്ന് അസോസിയേഷൻ ജോയിൻറ് െസക്രട്ടറി ടി.എ. ഉണ്ണികൃഷ്ണൻ പറഞ്ഞു. പാലത്തി​െൻറ അപടാവസ്ഥ ചൂണ്ടിക്കാട്ടി അസോസിയേഷൻ കോർപറേഷൻ സെക്രട്ടറിക്ക് വീണ്ടും കഴിഞ്ഞ ദിവസം കത്തു നൽകി. നടപടികൾ വൈകിയാൽ േകാടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. വീതി കുറഞ്ഞ പാലം പൊളിച്ച് വീതി കൂട്ടി പണിയാത്തതിനാൽ ഇവിടെ ഇപ്പോൾ ഗതാഗത കുരുക്കും പതിവാണ്. ചിത്രം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.