എം.എം. ജേക്കബ്: ഗുരുതുല്യനായ മാർഗദർശി

കൊച്ചി: ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ഭൗതിക കാഴ്ചപ്പാടും സേവന ചിന്തയും സമ്മാനിച്ച അപൂർവം നേതാക്കളിൽ ഒരാളായിരുന്നു എം.എം. ജേക്കബെന്ന് കെ.വി. തോമസ് എം.പി അനുസ്മരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി, മേഘാലയ ഗവർണർ എന്നീ നിലകളിൽ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ ദേശീയ ധാരയുമായി അടുപ്പിച്ചത് അദ്ദേഹമാണ്. രാജ്യസഭ ഉപാധ്യക്ഷൻ എന്ന നിലയിൽ എല്ലാ അംഗങ്ങളുടെയും പ്രശംസയും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. നാല് പതിറ്റാണ്ടിലേറെ അടുത്ത വ്യക്തിബന്ധമുള്ള എം.എം. ജേക്കബ് തനിക്ക് ഗുരുതുല്യൻ ആയിരുന്നെന്നും കെ.വി. തോമസ് അനുസ്മരണക്കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.