കൊച്ചി: സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.എം. ജേക്കബിെൻറ നിര്യാണത്തിൽ എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ അനുശോചിച്ചു. മതേതരത്വമടക്കം കോൺഗ്രസിെൻറ അടിസ്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും അതിൽ അടിയുറച്ചുനിൽക്കുകയും ചെയ്ത നേതാവായിരുന്നു എം.എം. ജേക്കെബന്ന് അദ്ദേഹം പറഞ്ഞു. ഉന്നതസ്ഥാനങ്ങൾ വഹിക്കുമ്പോഴും ലാളിത്യത്തിെൻറ പ്രതീകമായിരുന്നു. രാജ്യത്തിനും പാർട്ടിക്കും വേണ്ടി എം.എം. ജേക്കബ് നടത്തിയ സ്തുത്യർഹ സേവനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും ശ്രീനിവാസൻ കൃഷ്ണൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.