സ്​ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നത് ആശങ്കജനകം ^വേണു രാജാമണി

സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നത് ആശങ്കജനകം -വേണു രാജാമണി കൊച്ചി: ഏറെ സാംസ്കാരികപാരമ്പര്യമുള്ള നമ്മുടെ രാജ്യത്ത് സ്ത്രീകളും കുട്ടികളും ഇനിയും സുരക്ഷിതരല്ലെന്നത് ഏറെ ആശങ്കാജനകമാെണന്ന് നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി. സ്ത്രീകളും കുട്ടികളുമാണ് ഒരു രാജ്യത്തി​െൻറ ഏറ്റവും വലിയ സമ്പത്ത്. അത് കാത്തുസൂക്ഷിക്കാൻ ഓരോ പൗരനും കടമയുണ്ട്. മാനവ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു മലയാളിയെന്ന നിലയിൽ കേരളത്തിന് നെതർലൻഡ്സിൽനിന്ന് ഏതെല്ലാം രീതിയിൽ സഹായമെത്തിക്കാം എന്നതിന് മുഖ്യപ്രാധാന്യം നൽകുന്നുണ്ട്. ഇക്കാര്യത്തെപ്പറ്റി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട് ട്രാഫിക് മാനേജ്മ​െൻറിൽ സ്പെഷലൈസ് ചെയ്ത ഡച്ച് കമ്പനി പ്രതിനിധികൾക്ക് മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കിക്കൊടുത്തു. നെതർലൻഡ്സിൽ കേരളത്തിലെ കാർഷികോൽപന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതി​െൻറ ഭാഗമായി നെതർലൻഡ്സിൽ പ്രവർത്തിക്കുന്ന ലോകത്തിലെ മൂന്നാമത്തെ സീഡ് കമ്പനി സന്ദർശിക്കാൻ കേരളത്തിലെ എം.എൽ.എമാർക്ക് അവസരമൊരുക്കി. കേരളത്തിന് നെതർലൻഡ്സുമായി സഹകരിക്കാൻ നിരവധി മേഖലകളുണ്ടെന്നും വേണു രാജാമണി പറഞ്ഞു. മാനവ സംസ്കൃതി സംസ്ഥാന ചെയർമാൻ പി.ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സാഹിത്യ നിരൂപക ഡോ. എം. ലീലാവതി അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. കെ.എസ്. രാധാകൃഷ്ണൻ, മുൻ മന്ത്രി കെ. ബാബു, ഗാനരചയിതാവ് ആർ.കെ. ദാമോദരൻ, മുൻ മേയർ ടോണി ചമ്മിണി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ബി. സാബു, സി. ജയചന്ദ്രൻ, മഹാരാജാസ് മുൻ പ്രിൻസിപ്പൽ ഡോ. മേരി മെറ്റിൽഡ എന്നിവർ സംസാരിച്ചു. സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ സ്വാഗതവും മാനവ സംസ്കൃതി ജില്ല ചെയർമാൻ കെ.ബി. പോൾ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.