നിപ വൈറസ്​ ബാധയൊഴിഞ്ഞിട്ടും ഗൾഫ് രാജ്യങ്ങൾ കയറ്റുമതി വിലക്ക് നീക്കിയില്ല

നെടുമ്പാശ്ശേരി: നിപ വൈറസ് ബാധയുടെ പേരിൽ കേരളത്തിലെ പഴം-പച്ചക്കറിക്കുള്ള വിലക്ക് ചില ഗൾഫ് രാജ്യങ്ങൾ തുടരുന്നു. ഇതുമൂലം കർഷകരും കയറ്റുമതി വ്യാപാരികളും ദുരിതത്തിലാണ്. പല വ്യാപാരികളും കർണാടകയിൽ നിന്നും തമിഴ്നാട്ടിൽനിന്നും പച്ചക്കറികളും പഴവർഗങ്ങളും ശേഖരിച്ച് അവിടത്തെ വിമാനത്താവളങ്ങൾ വഴി കയറ്റുമതി ചെയ്യുകയാണ്. ചെലവ് കൂടുന്നതിനാൽ വലിയ നഷ്ടവും ഇവർക്കുണ്ടാകുന്നുണ്ട്. കൊച്ചി വിമാനത്താവളത്തിൽനിന്ന് നിത്യേന 100 ടണ്ണോളം പച്ചക്കറിയും പഴവർഗങ്ങളുമാണ് വിദേശത്തേക്ക് കയറ്റി അയച്ചിരുന്നത്. വൈറസ്ബാധയില്ലെന്ന സർട്ടിഫിക്കറ്റോടെ പഴവർഗങ്ങളും പച്ചക്കറികളും സ്വീകരിക്കാൻ യു.എ.ഇ തയാറായിട്ടുണ്ട്. അതിനാൽ തിങ്കളാഴ്ച മുതൽ കയറ്റുമതിയിൽ നേരിയ വർധനയുണ്ടായേക്കാം. കൂടുതൽ കയറ്റുമതിയുള്ള ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ വിലക്ക് തുടരുകയാണ്. ഗൾഫിലെ പല ഏജൻസികളും ഇപ്പോൾ കേരളത്തിന് പകരം ശ്രീലങ്കയിൽ നിന്നാണ് വാഴപ്പഴവും പച്ചക്കറിയും വാങ്ങുന്നത്. അവർ വില കുറച്ച് കയറ്റുമതിക്ക് തയാറായാൽ ഓർഡറുകൾ നഷ്ടമാകുമോയെന്ന ആശങ്കയും കയറ്റുമതി വ്യാപാരികൾക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.