കളമശ്ശേരി: നിർമാണത്തിലിരിക്കുന്ന ഹോസ്റ്റൽസമുച്ചയത്തിലെ പൂട്ട് തകർത്ത് ലക്ഷങ്ങളുടെ സാനിറ്ററി സാമഗ്രികൾ മോഷ്ടിച്ചതായി പരാതി. എച്ച്.എം.ടി ജങ്ഷനിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ച് സെൻററിന് കീഴിലെ പൊതുമരാമത്ത് വകുപ്പിെൻറ നിയന്ത്രണത്തിൽ നിർമിക്കുന്ന ഹോസ്റ്റൽ സമുച്ചയത്തിലാണ് മോഷണം. താഴത്തെ നിലയിലെ സ്റ്റീൽവാതിലിെൻറ താഴ് പൊളിച്ചാണ് മോഷണം. മുറികളിലെ ഫിറ്റിങ്സുകളും 20ഒാളം ബാത്ത്റൂമുകളിലെ വിലയേറിയ വാഷ്ബേസിനും അലൂമിനിയം സ്ക്രാപ്പുകളും കവർന്നതായാണ് കളമശ്ശേരി സി.ഐക്ക് സെൻറർ ജോയൻറ് ഡയറക്ടർ നൽകിയ പരാതിയിൽ പറയുന്നത്. മൂന്നുലക്ഷം രൂപയുടെ സാമഗ്രികൾ നഷ്ടപ്പെട്ടതായാണ് കണക്കാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.