ആലുവ: താലൂക്കിലെ പൊതുമരാമത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം. നഗരത്തിലെ സ്വകാര്യ- കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റാൻഡുകളുടെ ശോച്യാവസ്ഥയും പരിഹരിക്കണം. കെ.എസ്.ആർ.ടി.സി ബസുകളുടെ പുകശല്യം കൂടുതലാണ്. ഇത് നിയന്ത്രിക്കാൻ നടപടിയെടുക്കണം. മാലിന്യനിര്‍മാർജന സംവിധാനങ്ങളുടെ പരിശോധന ശക്തമാക്കണം. അങ്കമാലി പൊതുമരാമത്ത് െറസ്‌റ്റ് ഹൗസ് തുറക്കാത്തതിനെ സംബന്ധിച്ചും കാലടി-ദേശം റോഡിലെ വെള്ളക്കെട്ടും അപകടാവസ്ഥയും യോഗത്തില്‍ ചര്‍ച്ചയായി. ആലുവ ജില്ല ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്‌റ്റ്, തെറ്റാലി ജങ്ഷനിലെ റോഡ് കൈയേറ്റം, ആവണംേകാട് റോഡിെൻറ വശങ്ങള്‍ തെളിക്കുന്നത്, ശ്രീമൂലനഗരത്തെ പുറമ്പോക്ക് കൈയേറ്റങ്ങള്‍ എന്നിവക്ക് പരിഹാരം കാണണമെന്നും ആവശ്യം ഉയര്‍ന്നു. അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ താലൂക്ക് സമിതിയോഗത്തില്‍ പങ്കെടുക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. യോഗതീരുമാനങ്ങളുടെ മിനിറ്റ്‌സ് സഹിതം ബന്ധപ്പെട്ട അധികൃതര്‍ക്ക് കത്ത് നല്‍കി നടപടി പൂര്‍ത്തീകരിക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ നിർദേശിച്ചു. ആലുവ മിനിസിവില്‍ സ്‌റ്റേഷന്‍ അെനക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് വൈസ്പ്രസിഡൻറ് ബി.എ. അബ്‌ദുല്‍ മുത്തലിബ്, അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സൻ ഭാസി, പഞ്ചായത്ത് പ്രസിഡൻറുമാരായ ഷാജു വി. തെക്കേക്കര (കറുകുറ്റി), ജയ രാധാകൃഷ്ണന്‍ (മൂക്കന്നൂര്‍), എ.വൈ. വര്‍ഗീസ് (തുറവൂര്‍), ദിലീപ് കപ്രശേരി (ചെങ്ങമനാട്), കെ. രമേശ് (കീഴ്മാട്), അല്‍ഫോൻസ് വര്‍ഗീസ് (ശ്രീമൂലനഗരം), മഞ്ഞപ്ര പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത സുനില്‍ എന്നിവരും വിവിധ രാഷ്‌ട്രീയകക്ഷികളുടെ പ്രതിനിധികളായ ഡൊമിനിക് കാവുങ്കല്‍, ഷാജി തേക്കുംകാടന്‍, പി.എ. അബ്‌ദുൽ സമദ്, എ. ഷംസുദ്ദീന്‍, ഇ.എം. സലീം, എം.എന്‍. ഗോപി, പി.എം. റഷീദ്, മുരളി പുത്തന്‍വേലി, എം.കെ. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.