ബഷീർ അനുസ്മരണം

ആലുവ: പി.എ. ബക്കർ ഫൗണ്ടേഷ‍ൻ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് പ്രഫ. പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ബഷീറി‍​െൻറ ഭാഷ നിഘണ്ടുകൾക്കപ്പുറമാണ്. ലളിതവും സരസവുമായ അദ്ദേഹത്തി‍​െൻറ സൃഷ്‌ടികൾ ചിന്തിക്കാൻ വകയുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തനിമ കലാസാഹിത്യ വേദി സംസ്‌ഥാന പ്രസിഡൻറ് ആദം അയ്യൂബ് ബഷീർ കൃതികളെയും സാഹിത്യ സഹവാസത്തെയുംപറ്റി സംസാരിച്ചു. എം.എൻ. സത്യദേവൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി സി.കെ. ജലീൽ, പു.ക.സ. ഏരിയ സെക്രട്ടറി വി.എ. ഹാരിദ്‌, കോറ പ്രതിനിധി എം.എം. അബ്ബാസ്, ഫൗണ്ടേഷൻ സെക്രട്ടറി പി.എ. ഹംസക്കോയ, പൗരാവകാശ സംരക്ഷണ സമിതി കൺവീനർ ദാവൂദ് ഖാദർ, അൻസാർ നെടുമ്പാേശ്ശരി എന്നിവർ സംസാരിച്ചു. ജന്തുജന്യ രോഗനിവാരണ ദിനാചരണം ആലുവ: ലോക ജന്തുജന്യ രോഗനിവാരണ ദിനത്തിൽ ആലുവ ജില്ല ആശുപത്രിയുടെ നേതൃത്വത്തിൽ സ​െൻറ് മേരീസ് ഹൈസ്കൂളിൽ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ് ക്ലാസെടുത്തു. പ്രധാനാധ്യാപകൻ എം. സാജു തോമസ്, സിനി അഗസ്‌റ്റിൻ, വി.ആർ. രശ്മി എന്നിവർ നേതൃത്വം നൽകി. നിപ്പ, കരിമ്പനി, പേവിഷബാധ, ബ്രൂസെല്ലോസിസ്, എലിപ്പനി, എച്ച്-വൺ എൻ-വൺ ജന്തുജന്യരോഗങ്ങൾക്കെതിരെയായിരുന്നു ബോധവത്കരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.