ആലുവ: 2017 ഡിസംബറിൽ കെ-ടെറ്റ് പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻകഴിഞ്ഞ പരീക്ഷാർഥികളുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റുകൾ ഇൗ മാസം ഒമ്പതുമുതൽ 13 വരെ ആലുവ ജില്ല വിദ്യാഭ്യാസ ഓഫിസിൽനിന്ന് ലഭിക്കും. അഡ്മിറ്റ്കാർഡും ഐ.ഡി പ്രൂഫും ഹാജരാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസർ ടി. വത്സലകുമാരി അറിയിച്ചു. ഗസ്‌റ്റ് ലക്ചറർ ഒഴിവ് ആലുവ: എടത്തല അൽ-അമീൻ കോളജിൽ അറബിക് വിഭാഗത്തിൽ ഗസ്‌റ്റ് ലക്ചററുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 13ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. അപേക്ഷകർ എറണാകുളം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ പേര് രജിസ്‌റ്റർ ചെയ്തവരായിരിക്കണം. ഫോൺ: 0484 2836221, 2837561. അധ്യാപക ഒഴിവ് ആലുവ: മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ചൊവ്വാഴ്ച രാവിലെ 11ന് പ്രിൻസിപ്പലിെൻറ ഓഫിസിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.