നെൽവയൽ തണ്ണീർത്തട സംരക്ഷണ മനുഷ്യഭിത്തി നിർമിച്ചു

ആലുവ: യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കീഴ്മാട് തുമ്പിച്ചാൽ-വട്ടച്ചാൽ തണ്ണീർത്തടത്തിൽ പ്രതീകാത്മകമായി . നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്താൻ കഴിയുംവിധം നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമം അട്ടിമറിച്ച ഇടതുപക്ഷ സർക്കാർ നയത്തിനെതിരെയായിരുന്നു സമരം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ജി. സുനിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ചാലക്കുടി ലോക്സഭ പ്രസിഡൻറ് പി.ബി. സുനീർ, ലത്തീഫ് പൂഴിത്തറ, തോപ്പിൽ അബു, പി.ജെ. സുനിൽകുമാർ, എം.ഐ. ഇസ്മായിൽ, ഹസീം ഖാലിദ്, എം.എ.കെ. നജീബ്, ഫസൽ വാരിക്കാട്ടുകുടി, പി.വി. എൽദോസ്, പി.കെ. രമേശ്, പി.എ. മുജീബ്, ഷാഹിറ നൗഫൽ, കെ.എച്ച്. ഷാജി, സിറാജ് ചേനക്കര, കെ.എം. മരക്കാർ, അംബി നാലാംമൈൽ, ഷമീർ കല്ലുങ്കൽ, ഹമീദ് എടയത്താളി, സലാം ആയത്ത്, ഷറഫുദ്ദീൻ, ഷിയാസ് കുട്ടമശ്ശേരി, സൽമാൻ ഫാരിസ്, അബ്‌ദുൽ വഹാബ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.