ആലപ്പുഴ: നെഹ്റു ട്രോഫി ജലമേള ടിക്കറ്റുകളുടെ അനധികൃത വിൽപന തടയാൻ ഹോളോഗ്രാം മുദ്രയുള്ള ടിക്കറ്റുകൾ പുറത്തിറക്കി. 66ാമത് ജലമേള ആഗസ്റ്റ് 11ന് നടക്കാനിരിക്കെ മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി സി-ഡിറ്റ് രൂപകൽപന ചെയ്ത പ്രത്യേക ഹോളോഗ്രാം മുദ്ര പതിപ്പിച്ച ടിക്കറ്റുകളാണ് വിൽപനക്ക് തയാറാക്കിയിട്ടുള്ളത്. ടിക്കറ്റുകൾ എല്ലാ സർക്കാർ ഓഫിസിലും ലഭ്യമാകും. ഓഫിസ് മേധാവികൾ ഹോളോഗ്രാം മുദ്ര പതിപ്പിച്ച ടിക്കറ്റുകൾ മാത്രമേ വിൽക്കാൻ പാടുള്ളൂ. വാങ്ങുന്നവർ ഹോളോഗ്രാം മുദ്രയുള്ള ടിക്കറ്റ് നോക്കി വാങ്ങണം. നെഹ്‌റു ട്രോഫി ജലമേളയുടെ ടിക്കറ്റുകളിൽ ഹോളോഗ്രാം മുദ്ര പതിപ്പിച്ച് എൻ.ടി.ബി.ആർ സെക്രട്ടറി സബ് കലക്ടർ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.