കൊച്ചി: കേരള മാേനജ്മെൻറ് അസോസിയേഷെൻറ (കെ.എം.എ) മാേനജ്മെൻറ് ലീഡര്‍ഷിപ് പുരസ്‌കാരങ്ങളും പുതുതായി ഏര്‍പ്പെടുത്തിയ കെ.എം.എ സി.എസ്.ആര്‍ പുരസ്‌കാരങ്ങളും സമ്മാനിച്ചു. ഇത്തവണത്തെ കെ.എം.എ മാേനജ്മെൻറ് ലീഡര്‍ഷിപ് അവാര്‍ഡ് ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസനും ഐ.ടി ലീഡര്‍ഷിപ് അവാര്‍ഡ് മാര്‍ലാബ്‌സ് ഗ്രൂപ് സ്ഥാപകനും ചെയര്‍മാനുമായ സിബി വടക്കേക്കരയും മാേനജര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പോപുലര്‍ വെഹിക്കിള്‍സ് എച്ച്.ആര്‍ വൈസ് പ്രസിഡൻറ് ജോൺസൺ മാത്യുവും ഏറ്റുവാങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. കനറാ ബാങ്ക് ചെയര്‍മാന്‍ ടി.എന്‍. മനോഹരന്‍ വിശിഷ്ടാതിഥിയായി.കെ.എം.എ പ്രസിഡൻറ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ജോമോൻ ജോർജ് സ്വാഗതവും സെക്രട്ടറി ആര്‍. മാധവ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. കെ.എം.എ എക്സലൻസ് അവാർഡുകൾ കൊച്ചി എയർപോർട്ട് ലിമിറ്റഡ്, വി ഗാർഡ് ഇൻഡസ്ട്രീസ്, ഡെൻറ് കെയർ െഡൻറൽ ലാബ്, കുടുംബശ്രീ ഫെസിലിറ്റി മാേനജ്മെൻറ് സെൻറർ എന്നിവർ നേടി. കെ.എം.എ നാസ്കോം ഐ.ടി അവാർഡുകൾ ഐറോവ് ടെക്നോളജീസ്, വി ഗാർഡ്, ഫെഡറൽ ബാങ്ക് എന്നിവർ നേടി. യങ് മാേനജേഴ്സ് മത്സരത്തിൽ തിരുവനന്തപുരത്തെ യു.എസ്.ടി ഇൻറർനാഷനൽ വിജയികളായി. കൊച്ചി എസ്.സി.എം.എസിലെ അപൂർവ എ. മെയ്ത്തി സ്കൂൾ അവാർഡ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.