കൊച്ചി: റോഡ് നിർമാണത്തിന് സൗജന്യമായി സ്ഥലം നൽകുമെന്ന് പറഞ്ഞവർക്ക് നന്ദിപറയുന്നതായി ജി.സി.ഡി.എ. തൈക്കൂടം-തേവര ബണ്ട് റോഡിെൻറ തൈക്കൂടത്തോട് ചേർന്ന് നിർമാണം പൂർത്തിയാക്കാൻ സൗജന്യമായി സ്ഥലം വിട്ടുനൽകാൻ തയാറാണെന്ന് വ്യക്തമാക്കിയാണ് ചിലർ ഫ്ലക്സ് സ്ഥാപിച്ചത്. ഇത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് അതോറിറ്റി നന്ദി പ്രകടനവുമായി രംഗത്തെത്തിയത്. നിർമാണം ബാക്കിയുള്ള ഭാഗത്ത് പ്രവൃത്തി ആരംഭിക്കാൻ റോഡിനോടുചേർന്ന സ്ഥലമുടമകളുമായി ഒരുവർഷം മുമ്പ് ചർച്ച നടത്തിയിരുന്നു. 65 സെൻറ് ഭൂമിയാണ് ഏറ്റെടുേക്കണ്ടത്. ഇത്രയും ഭൂമി ഇന്നത്തെ അക്വിസിഷൻ ആക്ട് പ്രകാരം പ്രതിഫലംനൽകി ഏറ്റെടുക്കാൻ ജി.സി.ഡി.എക്ക് വിഭവശേഷി ഇല്ല. രണ്ട് ബജറ്റിൽ സംസ്ഥാന സർക്കാറിനോട് ഫണ്ട് അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും പണം അനുവദിച്ചില്ല. കേന്ദ്രസർക്കാറിൽനിന്ന് ധനസഹായം ലഭിക്കാൻ സാധ്യതയില്ലെന്നും അതോറിറ്റിക്ക് മനസ്സിലായി. ഇൗ പശ്ചാത്തലത്തിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരം കോർപറേഷൻ അതിർത്തിയിൽതന്നെ ഭൂമി നൽകാമെന്ന് സ്ഥലമുടമകളെ അറിയിച്ചിരുന്നു. എന്നാൽ, തുടക്കത്തിൽ സംസാരിച്ച സ്ഥലമുടമകൾ പിന്നീട് വിസമ്മതിച്ചു. മാർക്കറ്റ് വിലയുടെ 300 ശതമാനം കൂടിയ വിലക്ക് ഭൂമി ഏറ്റെടുക്കാൻ ജി.സി.ഡി.എക്ക് കഴിയില്ലെന്ന് ജി.സി.ഡി.എ വ്യക്തമാക്കി. ഏറ്റെടുക്കുന്ന ഭൂമിക്കുപകരം ഭൂമി നൽകാൻ സന്നദ്ധമാണെന്ന് ഇപ്പോഴും ജി.സി.ഡി.എ ആവർത്തിക്കുന്നു. സൗജന്യമായി നൽകാൻ തയാറാകുന്നവരുടെ മഹാമനസ്കതക്ക് നന്ദിപറയുന്നതോടൊപ്പം പൊതുജനതാൽപര്യാർഥം മറ്റുള്ളവരും ഇൗ പാത സ്വീകരിച്ചാൽ പിറ്റേന്ന് നിർമാണം ആരംഭിക്കാൻ ജി.സി.ഡി.എ തയാറാണെന്നും ചെയർമാൻ അറിയിച്ചു. സാമൂഹികവിരുദ്ധർ റോഡിൽ പൈലിങ് മാലിന്യം തള്ളി കളമശ്ശേരി: അർധരാത്രിയിൽ സാമൂഹികവിരുദ്ധർ വല്ലാർപാടം പാതയിൽ തള്ളിയ പൈലിങ് മാലിന്യം പൊലീസും അഗ്നിരക്ഷ സേനയും ചേർന്ന് നീക്കിയതിനാൽ വൻ അപകടങ്ങൾ ഒഴിവായി. രാത്രി 12ഓടെ വല്ലാർപാടം നാലുവരി പാതയിലെ മുളവുകാട് നോർത്ത് ഭാഗത്താണ് സാമൂഹികവിരുദ്ധർ ഡ്രെഡ്ജ് ചെയ്ത മാലിന്യം തള്ളിയത്. വഴിവിളക്കുകൾ ഇല്ലാത്ത മേഖലയിൽ നടുറോഡിൽ അപകടം പതിയിരിക്കുന്നത് അറിയാതെ ഇരുചക്രവാഹനത്തിലെത്തിയ മുളവുകാട് സ്വദേശികളായ ഫിർദോസ്, ജൂഡ്സൺ എന്നിവർ അപകടത്തിൽനിന്ന് ഭാഗ്യത്തിന് രക്ഷപ്പെട്ടു. ഇവർ മുളവുകാട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഏലൂർ ഫയർഫോഴ്‌സിൽ വിവരമറിയിച്ചു. റോഡിന് മധ്യത്തിലായി കൂനപോലെ തള്ളിയ മാലിന്യം നീക്കുന്നത് ശ്രമകരമായിരുന്നു. ഉടൻ മണ്ണ് നീക്കുന്ന യന്ത്രത്തിനായി ശ്രമമാരംഭിച്ചു. ഇതിന് രണ്ടുമണിക്കൂർ കാത്തുനിന്നു. ഈ സമയം വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ പൊലീസും ഫയർഫോഴ്സും കാവൽനിന്ന് വാഹനങ്ങൾ വഴിതിരിച്ച് വിട്ടു. മണ്ണുമാന്തിയന്ത്രം വന്നശേഷം റോഡിൽനിന്ന് മാലിന്യം തള്ളിമാറ്റിയ ശേഷം വെള്ളം ചീറ്റിച്ച് ശുചീകരിച്ചു. സംഭവമറിഞ്ഞ് എൻ.എച്ച് അധികൃതരും എത്തിയിരുന്നു. പാതയുടെ ഇരുഭാഗങ്ങളിലും ഇത്തരത്തിൽ മാലിന്യം തള്ളുന്നത് പതിവാണ്. എന്നാൽ, ഇത്തരത്തിൽ ആദ്യമായാണ് സംഭവിക്കുന്നത്. പാത നിർമാണം പൂർത്തിയായെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും പല ഭാഗത്തും വെളിച്ചം സ്ഥാപിച്ചിട്ടില്ല. ഇതിെൻറ മറവിലാണ് മാലിന്യം തള്ളുന്നത്. പാത കടന്നുപോകുന്ന ഫാക്ടിെൻറ ആനവാതിൽ ജങ്ഷൻ മുതൽ പഴയ ജങ്ഷൻ വരെ റോഡരികിൽ ലോഡുകണക്കിന് മാലിന്യമാണ് തള്ളിയിരിക്കുന്നത്. പാതയുടെ സുരക്ഷക്ക് പ്രത്യേക സേനയെ വ്യന്യസിക്കുമെന്ന് ആരംഭഘട്ടത്തിൽ പറഞ്ഞിരുന്നു. എന്നാൽ, പ്രദേശത്തെ സ്റ്റേഷനുകളിൽനിന്ന്പോലും രാത്രി നിരീക്ഷണമില്ലെന്നാണ് ജനങ്ങളുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.