അസഹിഷ്ണുത രാഷ്ട്രീയകേരളത്തിന് ആപത്ത് -കെ.വി.പി. കൃഷ്ണകുമാർ കൊച്ചി: സ്വതന്ത്രമായ അഭിപ്രായം പറയുന്നവരെ അച്ചടക്കത്തിെൻറ വാളോങ്ങി ദ്രോഹിക്കുന്ന സർക്കാർ നയം സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് കോർപറേഷൻ സ്ഥിരം സമിതി ചെയർമാൻ കെ.വി.പി. കൃഷ്ണകുമാർ പ്രസ്താവിച്ചു. സർക്കാർ ജീവനക്കാരെ എല്ലാവിധത്തിലും ദ്രോഹിക്കുന്ന നടപടി മുൻ സർക്കാറുകളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകദ്രോഹ നടപടികൾ അവസാനിപ്പിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ബ്രോക്കൺ സർവിസ് പ്രശ്നം പരിഹരിക്കുക, ഉച്ചഭക്ഷണവിതരണത്തിൽ പ്രധാനാധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ എ.ഇ.ഒ ഒാഫിസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ല പ്രസിഡൻറ് കെ.എ. ആൻറണി അധ്യക്ഷതവഹിച്ചു. റവന്യൂ ജില്ല സെക്രട്ടറി ടി.യു. സാദത്ത്, സെക്രട്ടറി ജീൻ സെബാസ്റ്റ്യൻ, അജിമോൻ പൗലോസ്, എം.പി. ബാലകൃഷ്ണൻ, കെ.ബി. നിസാം, കെ.എ. റിബിൻ, ലിസി സേവ്യർ, സിജു ജോൺ, റജീന, എം.ഒ. ജോൺ തുടങ്ങിയവർ പെങ്കടുത്തു. അപേക്ഷ സ്വീകരിക്കും കൊച്ചി: എറണാകുളം സിറ്റി റേഷനിങ് ഒാഫിസിൽ റേഷൻ കാർഡ് സംബന്ധമായ അപേക്ഷകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ഒമ്പത്, 10, 11 തീയതികളിൽ കലൂർ ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഫ്രൻഡ്സ് ജനസേവനകേന്ദ്രത്തിൽ അപേക്ഷകൾ സ്വീകരിക്കും. ഇടപ്പള്ളി, തമ്മനം, വൈറ്റില, കടവന്ത്ര, കലൂർ, എളമക്കര ഭാഗങ്ങളിൽ താമസിക്കുന്നവരുടെ റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതൊഴികെ കാർഡ് സംബന്ധമായ അപേക്ഷകളായിരിക്കും രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ സ്വീകരിക്കുന്നതെന്ന് സിറ്റി റേഷനിങ് ഒാഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.