നഗരസഭ ആരോഗ്യവിഭാഗം സാനിറ്റേഷൻ വർക്കർ നിയമനം മാറ്റിവെച്ചു

തൃപ്പുണിത്തുറ: നഗരസഭ സാനിറ്റേഷൻ വർക്കർ നിയമനവുമായി ബന്ധപ്പെട്ട് ഇൗ മാസം ഒമ്പത്, 10, 11 തീയതികളിൽ നടത്താനിരുന്ന പ്രായോഗിക പരിശോധന ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിയതായി നഗരസഭ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പഴന്നൂർ ക്ഷേത്രക്കുളത്തിന് ഭിത്തിയില്ല; ഭീതിയോടെ ജനങ്ങൾ മട്ടാഞ്ചേരി: ആനവാതിൽ പഴന്നൂർ ഭഗവതി ക്ഷേത്രക്കുളത്തിന് സംരക്ഷണഭിത്തിയില്ലാത്തത് നാട്ടുകാരിൽ ഭീതിപരത്തുന്നു. കൊച്ചി ദേവസ്വം ബോർഡിനുകീഴിലെ പ്രധാന ദേവസ്വങ്ങളിൽ ഒന്നാണ് ക്ഷേത്രസമുച്ചയം. മൂന്നുവർഷത്തിനകം അഞ്ചോളം പേരാണ് ക്ഷേത്രക്കുളത്തിൻ മുങ്ങിമരിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. രാജകുടുംബത്തി​െൻറ പരദേവത ക്ഷേത്രം, ആഴീക്കൽ മഹാവിഷ്ണു ക്ഷേത്രം, ശിവക്ഷേത്രം, ഉപക്ഷേത്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന സമുച്ചയത്തിൽ എത്തുന്ന ഭക്തർ, സമീപവാസികൾ, പൈതൃക ടൂറിസം കേന്ദ്രമായ മട്ടാഞ്ചേരി കൊട്ടാരത്തിൽ എത്തുന്ന വിനോദസഞ്ചാരികൾ എന്നിവരടക്കം പ്രതിദിനം ആയിരത്തിലേറെ പേരാണ് ക്ഷേത്രക്കുളത്തിനു സമീപത്തുകൂടി പോകുന്നത്. കൊട്ടാരത്തിലേക്കും ക്ഷേത്രസമുച്ചയത്തിലേക്കുമുള്ള പ്രധാനവീഥിയോട് ചേർന്നുള്ള കുളത്തി​െൻറ ഭാഗത്താണ് സംരക്ഷണഭിത്തിയില്ലാത്തത്. അര ഏക്കറിലേറെ വിസ്തീർണമുള്ള കുളത്തിന് 15 അടി ആഴമുണ്ട്. കാലപ്പഴക്കത്തെത്തുടർന്ന് വർഷങ്ങൾക്കുമുമ്പ് കുളത്തി​െൻറ സംരക്ഷണഭിത്തി തകർന്നതിനെത്തുടർന്ന് ക്ഷേത്ര ക്ഷേമസമിതിയും ഭക്തജന സമിതിയും ദേവസ്വം ബോർഡ് അധികൃതർക്കും ജനപ്രതിനിധികൾക്കും നഗരസഭക്കും നിവേദനം നൽകിയെങ്കിലും ആരും പരിഗണിച്ചില്ല. സർക്കാർതല കുളംനവീകരണ പദ്ധതിയിലും ആവശ്യം നിരാകരിച്ചു. മരണങ്ങളെത്തുടർന്ന് ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ കരിങ്കൽതറ നിർമിച്ചു. കൊട്ടാരം സന്ദർശിക്കുന്ന വിദേശികളും ഇവരുടെ കുട്ടികളും തുറസ്സായ കുളത്തി​െൻറ ഭാഗത്ത് ഉല്ലസിക്കുന്നത് വൻ അപകട സാധ്യതയാണ് ഉയർത്തുന്നതെന്ന് ക്ഷേത്ര ക്ഷേമസമിതി സെക്രട്ടറി ആർ.എസ്. ശ്രീകുമാർ പറഞ്ഞു. ക്ഷേത്രക്കുളത്തിന് സംരക്ഷണഭിത്തി ആവശ്യപ്പെട്ട് ജനകീയ സമരത്തിന് ഒരുങ്ങുകയാണ് സംഘടന കുട്ടായ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.