മരട്: ''ഞാനും രണ്ട് മക്കളുടെ അമ്മയാണ്. നാളെ അവരും കോളജുകളിൽ എത്തുന്ന കാലംവരും. പഠിക്കാൻ പറഞ്ഞയച്ച മക്കൾ നഷ്ടപ്പെടുമ്പോഴുള്ള വേദന തിരിച്ചറിയാനാകുന്ന ഒരമ്മയാണ് ഞാനും. അഭിമന്യുവിെൻറ മാതാവിെൻറ തീരാദുഃഖത്തിന് ആശ്വാസം പകരാൻ എെൻറ പ്രാർഥനയും ഒപ്പം ഒരു എളിയ സംഭാവനയുമാണ് ഈ മോതിരം''-നിറകണ്ണുകളോടെ സജ്ന പറഞ്ഞു. കൊലക്കത്തിക്ക് ഇരയായി രക്തസാക്ഷിത്വം വഹിച്ച എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിെൻറ കുടുംബത്തെ സഹായിക്കാൻ വിവാഹമോതിരം ഊരി നൽകിയത് മരട് സ്വദേശിനി സജ്ന. അഭിമന്യുവിെൻറ കുടുംബത്തെ സഹായിക്കാൻ സി.പി.എം നേതൃത്വത്തിൽ പ്രവർത്തനങ്ങൾ അറിഞ്ഞ സജ്ന തെൻറ ആഗ്രഹം സി.പി.എം മരട് ഇഞ്ചക്കൽ ബ്രാഞ്ച് സെക്രട്ടറിയും ഭർത്താവുമായ സുബൈറിേനാടാണ് പറഞ്ഞത്. തൃപ്പൂണിത്തുറ അർബൻ കോഓപറേറ്റിവ് ബാങ്കിലെ ജീവനക്കാരനായ സുബൈർ ഇത് പാർട്ടി നേതൃത്വത്തെ അറിയിച്ചു. തുടർന്ന് ശനിയാഴ്ച വൈകീട്ട് എം. സ്വരാജ് എം.എൽ.എ മരട് ടി.കെ.എസ് റോഡിലെ തട്ടാരിട്ടയിൽ വീട്ടിലെത്തി സജ്നയിൽനിന്ന് മോതിരം ഏറ്റുവാങ്ങി. അര പവനാണ് മോതിരം. വിവാഹത്തിന് വീട്ടുകാർ നൽകിയ ആഭരണത്തിൽപെട്ടതായിരുന്നു ചുവപ്പ് രത്നക്കല്ല് പതിച്ച മോതിരം. കലാലയങ്ങളിലെ കൊലപാതകരാഷ്ട്രീയത്തോടുള്ള അമ്മമാരുടെ ഒരു പ്രതിഷേധംകൂടിയാണ് മുദ്രമോതിര സംഭാവനയെന്നും സജ്ന പറഞ്ഞു. സ്കൂൾ വിദ്യാർഥികളായ രണ്ട് കുട്ടികളുടെ മാതാവാണ് സജ്ന. മരടിലെ നിർധന കുടുബത്തിന് വീട് െവച്ചുനൽകിയ കനിവ് ഭവനപദ്ധതിയുടെ കൺവീനറായിരുന്നു സജ്നയുടെ ഭർത്താവ് സുബൈർ. സി.പി.എം ഭാരവാഹികളായ പി. വാസുദേവൻ, കെ.എ. ദേവസി, സി.ബി. പ്രദീപ് കുമാർ, എം.വി. ഉല്ലാസ്, എം.പി. സുനിൽകുമാർ, പി.കെ. കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.