യുവജനവേദി പ്രതിഷേധപ്രകടനം

കൊച്ചി: നടിയെ ആക്രമിച്ച പ്രതിയെ സംരക്ഷിക്കുന്ന 'അമ്മ'യുെട നിലപാട് തിരുത്തുക, അമ്മ മാപ്പ് പറയുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവജനവേദി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ബോട്ട്ജെട്ടി മുതൽ ഹൈകോടതി ജങ്ഷൻ വരെയായിരുന്നു പ്രകടനം. സിനിമലോകത്തെ മാഫിയാവത്കരണത്തിനെതിരെ ജനാധിപത്യശക്തികൾ അണിനിരക്കണമെന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സി.പി.െഎ-എം.എൽ റെഡ്ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ ആവശ്യപ്പെട്ടു. യുവജനവേദി സംസ്ഥാന പ്രസിഡൻറ് സച്ചിൻ കെ. ടോമി അധ്യക്ഷതവഹിച്ചു. യുവജനവേദി ജില്ല സെക്രട്ടറി കെ.പി. വിജയകുമാർ സ്വാഗതം പറഞ്ഞു. അഖിലകേരള ചിത്രരചന മത്സരം കൊച്ചി: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ 38ാമത് അഖിലകേരള ചിത്രരചന മത്സരം 14ന് രാവിലെ 10 മുതൽ 12.30 വരെ എറണാകുളം, പാലാരിവട്ടം, കടവന്ത്ര, ഇടപ്പള്ളി, തൃക്കാക്കര, ഇരുമ്പനം സ​െൻററുകളിൽ നടക്കും. അഞ്ച് വയസ്സിനുതാഴെയുള്ള കുട്ടികൾ മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും മത്സരം. വിവിധ ഗ്രൂപ്പിൽ നടത്തുന്ന മത്സരത്തിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ സ്കൂൾ അധികാരികൾ സാക്ഷ്യപ്പെടുത്തിയ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റി​െൻറ പകർപ്പ് മത്സരവേദിയിൽ രജിസ്ട്രേഷനോടൊപ്പം സമർപ്പിക്കണം. ഫോൺ: 2353479 (എറണാകുളം), 2342585 (പാലാരിവട്ടം), 2322446 (കടവന്ത്ര), 2334465 (ഇടപ്പള്ളി), 2577516 (തൃക്കാക്കര), 8078804653 (ഇരുമ്പനം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.