തൃപ്പൂണിത്തുറ: റോഡുകളുടെ ശോച്യാവസ്ഥയിൽ തൃപ്പൂണിത്തുറ രാജനഗരി യൂനിയൻ ഓഫ് റെസിഡൻറ്സ് അസോസിയേഷൻ (ട്രുറ) നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കിഴക്കേകോട്ട സ്റ്റാച്യൂ റോഡിെൻറയും എരൂർ റോഡിെൻറയും ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ശോച്യാവസ്ഥ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരമടക്കം സംഘടിപ്പിക്കുമെന്നും ട്രുറ ഭാരവാഹികൾ അറിയിച്ചു. എ.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വി.സി. ജയേന്ദ്രൻ, തോമസ് പോൾ, ഷീബാ ജോസഫ്, എം.രവി എന്നിവർ സംസാരിച്ചു. ആർ. കൃഷ്ണസ്വാമി, ജിജി വെണ്ടറപ്പിള്ളി, എസ്.കെ. ജോയി, എം. സന്തോഷ് കുമാർ, ഡി. മനോഹരൻ, പോൾ മാഞ്ഞൂരാൻ, പി.എം. വിജയൻ, എൻ.ജി. മോഹനൻ, വി.ജി. മുരളി കൃഷ്ണദാസ്, എം.എസ്. നായർ, സി.എസ്. മോഹനൻ, എ. മാധവൻകുട്ടി, ജോളി ജോസഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.