കൊച്ചി: ജല അതോറിറ്റിയുടെ തൃപ്പൂണിത്തുറ, മരട്, ചോറ്റാനിക്കര, പനങ്ങാട്, കുമ്പളം, തിരുവാങ്കുളം, ഉദയംപേരൂര്‍, എരൂര്‍ പ്രദേശങ്ങളില്‍ വെള്ളക്കരം കുടിശ്ശികയുള്ളവര്‍ എത്രയും വേഗം അടക്കണമെന്ന് അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. കുടിശ്ശിക അടക്കാത്തവരുടെ കണക്ഷന്‍ വിച്ഛേദിക്കും. കെട്ടിടനിര്‍മാണം, മീറ്റര്‍ ഇല്ലാതെ വെള്ളം എടുക്കല്‍ എന്നിവ ശ്രദ്ധയിൽപെട്ടാല്‍ കണക്ഷന്‍ വിച്ഛേദിക്കും. കുടിശ്ശികക്കാരുടെ പേരില്‍ റവന്യൂ റിക്കവറി സ്വീകരിക്കും. കണക്ഷന്‍ ലഭിച്ചിട്ടും ബില്‍ ലഭിക്കാത്തവര്‍ എസ്.എന്‍ ജങ്ഷനിലെ ജല അതോറിറ്റി ഓഫിസുമായി ബന്ധപ്പെടണം. അനുസ്മരണവും പുരസ്കാര വിതരണവും മട്ടാഞ്ചേരി: കൊച്ചിൻ ബാർ അസോസിയേഷെൻറ മുൻ പ്രസിഡൻറ് അഡ്വ. കെ.എ. മുഹമ്മദാലി അനുസ്മരണവും പുരസ്കാര വിതരണവും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തോപ്പുംപടി ബി.എം സെൻററിൽ നടക്കും. ഹൈകോടതി ജസ്റ്റിസ് എ.എം. ബാബു ഉദ്ഘാടനം ചെയ്യും. കൊച്ചി സബ് ജഡ്ജി ടി.പി. പ്രഭാഷ് ലാൽ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.