ജനകീയ പ്രതിഷേധകൂട്ടായ്മ

കൊച്ചി: തേവര പണ്ഡിറ്റ് കറുപ്പന്‍ റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് എഡ്രാക് തേവര മേഖല കമ്മിറ്റി തിങ്കളാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒമ്പത് മുതല്‍ തേവര ഫെറി ജങ്ഷനിലാണ് പ്രതിഷേധം. എഡ്രാക്ക് ജില്ല സെക്രട്ടറി എം.ടി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ഇടക്കൊച്ചി കണ്ണങ്കാട്ട് പാലത്തി​െൻറ ഉദ്ഘാടനവും കുണ്ടന്നൂര്‍ വൈറ്റില മേൽപാലങ്ങളുടെ നിർമാണവുംമൂലം വാഹനങ്ങള്‍ തേവര പണ്ഡിറ്റ് കറുപ്പന്‍ റോഡിലൂടെ തിരിച്ചുവിടുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് അവര്‍ പറഞ്ഞു. ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍, മേയര്‍, സിറ്റി പൊലീസ് കമീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ശനിയാഴ്ച കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ എഡ്രാക്ക് പ്രതിനിധികളെ വിളിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. എഡ്രാക്ക് തേവര മേഖല കമ്മിറ്റി പ്രസിഡൻറ് എം.കെ. രാധാകൃഷ്ണന്‍, സെക്രട്ടറി സി.വി. ഉല്ലാസന്‍, വൈസ് പ്രസിഡൻറ് ടി.ഡി. ശിവപ്രസാദ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.