മാലിന്യം കുന്നുകൂടി; മിനിസിവിൽ സ്‌റ്റേഷൻ ദുർഗന്ധപൂരിതം

ആലുവ: മാലിന്യം നിറഞ്ഞ് മിനിസിവിൽ സ്‌റ്റേഷൻ. നിരവധി ഓഫിസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്‌റ്റേഷൻ വളപ്പിൽ മാലിന്യം കുന്നുകൂടിയതിനാൽ ദുർഗന്ധപൂരിതമായി. ഓഫിസിനകത്തെ ഉപയോഗശൂന്യമായ പേപ്പറുകൾ മുതൽ ആഹാരാവശിഷ്‌ടം വരെ ഇവിടെനിന്ന് നീക്കിയിട്ടില്ല. നൂറുകണക്കിന് ആളുകളാണ് വിവിധ ഓഫിസുകളിലായി ജോലി ചെയ്യുന്നത്. നിരവധി ആളുകൾ നിത്യേന വിവിധ ആവശ്യങ്ങൾക്ക് വന്നുപോകുന്ന സ്‌ഥലവുമാണിത്. മാലിന്യം നീക്കുന്നതിൽ താലൂക്ക് അധികാരികൾ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. പരിസരശുചിത്വത്തിൽ മാതൃകയാകേണ്ട താലൂക്ക് ഓഫിസ് ചവറുകൂനയുടെ മധ്യത്തിലാണെന്ന് ആലുവ താലൂക്ക് വികസനസമിതി യോഗത്തിൽ ആക്ഷേപമുയർന്നു. ശുചിത്വമിഷ‍​െൻറ നേതൃത്വത്തിൽ താലൂക്കുതലത്തിൽ ശുചീകരണ പദ്ധതി പ്രഖ്യാപിച്ച യോഗത്തിലാണ് ഈ വിഷയം ഉയർന്നുവന്നത്. പരിസര ശുചിത്വത്തിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വിവിധ പരിപാടികൾ നടത്താറുണ്ടെങ്കിലും അവ ഒന്നോ രണ്ടോ ദിവസങ്ങളിൽ ഒതുങ്ങുന്നതായി ജനപ്രതിനിധികൾ പറഞ്ഞു. താലൂക്ക് സമിതി യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികളും അധ്യക്ഷയായ തഹസിൽദാർ സന്ധ്യദേവിയും മാലിന്യം കെട്ടിക്കിടക്കുന്ന സ്‌ഥലങ്ങൾ നേരിൽ കണ്ട് വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.