മൂവാറ്റുപുഴ: നഗരത്തിലെ കിഴ്കാവിൽ പാലത്തിനോട് ചേർന്ന് കുഴി

മൂവാറ്റുപുഴ: നഗരത്തിലെ കീഴ്ക്കാവിൽ പാലത്തിനോടുചേർന്ന് റോഡിൽ രൂപപ്പെട്ട കുഴി അപകടഭീതി പരത്തുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ എവറസ്റ്റ് ജങ്ഷന് സമീപമാണ് വൻ കുഴി. അടിയിലെ മണ്ണ് പൂർണമായി ഒലിച്ചുപോയിട്ടുണ്ട്. കുഴിയുടെ താഴെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കീഴ്കാവിൽ തോട്ടിലേക്ക് ഒഴുകുന്നു. തിരക്കേറിയ റോഡിൽ ഭാരവാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ ഇടിഞ്ഞ് അപകടമുണ്ടാകാൻ സാധ്യത ഏറെയാണ്. വിവരമറിഞ്ഞ് എത്തിയ പൗരസമിതി പ്രവർത്തകർ കയർ കെട്ടി അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.