കൊച്ചി: കൊച്ചിന്‍ യൂനിവേഴ്‌സിറ്റി എംപ്ലോയീസ് യൂനിയെൻറ 37ാം വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി. എസ്.എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം യൂനിയന്‍ പ്രസിഡൻറ് ബെന്നി ബഹനാന്‍ ഉദ്ഘാടനം ചെയ്തു. സർവിസില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. വ്യാഴാഴ്ച രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.ടി. തോമസ്, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, കുസാറ്റ് പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍, രജിസ്ട്രാര്‍ ഡോ. എസ്. ഡേവിഡ് പീറ്റര്‍, കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ജെസി പീറ്റര്‍ എന്നിവര്‍ സംസാരിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം പിന്നണി ഗായിക മിന്‍മിനി ജോയ് 2.30ന് നിർവഹിക്കും. തുടര്‍ന്ന് സർവകലാശാല ജീവനക്കാരുടെ കലാപരിപാടികള്‍ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.