കടക്കര കോളനിയിൽ ഒരു കോടിയുടെ നിർമാണങ്ങൾക്ക് ഇന്ന് തുടക്കം

പറവൂർ: അംബേദ്കർ ഗ്രാമമായി തെരഞ്ഞെടുത്തിട്ടുള്ള ഏഴിക്കര ഗ്രാമപഞ്ചായത്ത്‌ പതിനൊന്നാം വാർഡിലെ കടക്കര എടത്തുരുത്ത്‌ കോളനിയിലെ ഒരു കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ വ്യാഴാഴ്ച രാവിലെ 10ന് വി.ഡി. സതീശൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. കോളനിയുടെ പൊതുവായ കുടിവെള്ള പ്രശ്‍നം, മാലിന്യനിർമാർജനം വ്യക്തിഗത ആനുകൂല്യങ്ങളായ വീടുകളുടെ അറ്റകുറ്റ പണി, ചുറ്റുമതിൽ നിർമാണം തുടങ്ങിയ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. പറവൂർ നിയോജക മണ്ഡലത്തിൽ ഇതിന് പുറമേ എം.എൽ.എയുടെ നിർദേശപ്രകാരം ചിറ്റാറ്റുകര പഞ്ചായത്തിലെ കമ്പിവേലിക്കകം കോളനിയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവിടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. സർക്കാർ ഏജൻസിയായ നിർമിതി കേന്ദ്രമാണ് പദ്ധതിയുടെ നിർവഹണം ഏറ്റെടുത്തിട്ടുള്ളത്. കോളനിയിൽ നടക്കുന്ന ചടങ്ങിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി അധ്യക്ഷത വഹിക്കും. ഏഴിക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് പി.എ. ചന്ദ്രിക, ജില്ല പഞ്ചായത്ത്‌ അംഗം ഹിമ ഹരീഷ്, കെ.കെ. നാരായണൻ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.