കൊച്ചി: നഗരത്തിലെ വിവിധയിടങ്ങളില്‍ തകര്‍ന്നുകിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂര്‍ത്തീകരിക്കുമെന്ന് ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. എം.ജി റോഡില്‍ ജോസ് ജങ്ഷന്‍, വുഡ്‌ലാന്‍ഡ്‌സ് ജങ്ഷന്‍, ചിറ്റൂര്‍ രാജാജി റോഡിന് വടക്കുവശം, എസ്.എ. റോഡില്‍ മനോരമ ജങ്ഷന്‍, എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന് തെക്ക് വശം, രാമവര്‍മ ക്ലബ് സൗത്ത് ഗേറ്റ്, ടി.ഡി.എം ഹാള്‍ ജങ്ഷന്‍, കടവന്ത്ര വോള്‍ഗ ബാറിനു മുന്‍വശം, ചിറ്റൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് തിരിയുന്ന ജങ്ഷന്‍, തേവര-തേവര ഫെറി റോഡ്, ചാത്യാത്ത്-ഹൈക്കോര്‍ട്ട് റോഡ് തുടങ്ങി 45 സ്ഥലത്ത് അറ്റകുറ്റപ്പണി നടത്തും. പിഡബ്ല്യുഡി, കൊച്ചി കോര്‍പറേഷന്‍, ജി.സി.ഡി.എ, കൊച്ചി മെട്രോ എന്നിവയുടെ നേതൃത്വത്തിലായിരിക്കും അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കുക. റോഡിെൻറ ശോച്യാവസ്ഥ ഗതാഗതക്കുരുക്കിന് കാരണമാകുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടികള്‍ക്ക് ജില്ല ഭരണകൂടം തുടക്കം കുറിച്ചത്. 'അനധ്യാപക നിയമനങ്ങളും പി.എസ്.സിയെ ഏൽപിക്കണം' കളമശ്ശേരി: സർവകലാശാലകളിലെ മുഴുവൻ അനധ്യാപക നിയമനങ്ങളും പി.എസ്.സിയെ ഏൽപിച്ച് ഉത്തരവിറക്കണമെന്ന് കൊച്ചിൻ യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ ആവശ്യപ്പെട്ടു. യൂനിയൻ 37ാം വാർഷിക സമ്മേളനത്തിലാണ് ഈ ആവശ്യം ഉയർന്നത്. സർവകലാശാല സമ്പത്ത് സർക്കാറിന് അടിയറ വെച്ച് ധനവിനിയോഗം ട്രഷറി വഴിയാക്കിയത് പുനഃപരിശോധിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം യൂനിയൻ പ്രസിഡൻറ് ബെന്നി ബഹന്നാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ടീച്ചേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഡോ. ജുനൈദ് ബുഷിറി, യൂനിയൻ വർക്കിങ് പ്രസിഡൻറ് കെ.കെ. അബ്ദുൽ അസീസ്, വൈസ് പ്രസിഡൻറ് സുബിൻ ജോർജ് തോമസ്, യൂത്ത് കോൺഗ്രസ് എറണാകുളം പാർലമെൻറ് സെക്രട്ടറി പി.എം.നജീബ്, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ബെന്നി ബഹന്നാൻ (പ്രസിഡൻറ്), കെ.എസ്.നിസാർ (വൈസ് പ്രസിഡൻറ്), എസ്.ശിവകുമാർ (ജനറൽ സെക്രട്ടറി), എ.വൈ.ജോണി (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.