അങ്കമാലി: പുസ്തകപ്രസാധക രംഗത്തെ തേജസ്വിനിയായിരുന്നു പെന്‍ബുക്സിലൂടെ രംഗത്തുവന്ന പോളി കെ. അയ്യമ്പിള്ളി. സാഹിത്യ, സാംസ്കാരികതലങ്ങള്‍ക്ക് പുതിയ മാനംനല്‍കിയാണ് ബുധനാഴ്ച പുലര്‍ച്ചെ പോളി വിടവാങ്ങിയത്. 1994 മുതല്‍ സെക്കൻറ്ഹാന്‍ഡ് പുസ്തക വില്‍പനരംഗത്തേക്ക് കടന്നുവന്ന പോളി കേരളത്തിലെ പുസ്തക പ്രസാധകരംഗത്ത് പുത്തന്‍ പരീക്ഷണങ്ങള്‍ക്കാണ് തുടക്കമിട്ടത്. 'ഇംഗ്ലീഷ് സംസാരിക്കാനൊരു ഫോര്‍മുല'യുടെ ഏഴര ലക്ഷത്തോളം കോപ്പികളാണ് വിറ്റഴിച്ചത്. റിവേഴ്സ് ഡിക്ഷനറി, കമ്പ്യൂട്ടര്‍ കമ്പാനിയന്‍, കമ്പ്യൂട്ടര്‍ പഠിക്കാനൊരു ഫോര്‍മുല, കര്‍ണാടക സംഗീത പഠനസഹായി, സപ്ത സ്വരങ്ങള്‍ തുടങ്ങി കുടുതലായും സാധാരണക്കാർക്ക് പഠന സഹായകമാകുന്ന പുസ്തകങ്ങളാണ് പോളി വിപണിയിെലത്തിച്ചത്. മാതാഅമൃതാനന്ദമയിയുടെയും വി.എസ്. അച്യുതാനന്ദെൻറയും മദര്‍ തെരേസയുടെയും ജീവചരിത്രങ്ങള്‍, ചിദംബരസ്മരണകള്‍, ചന്ദ്രകാന്ത തുടങ്ങിയ പുസ്തകങ്ങളും ഏറെ പ്രചാരം നേടി. പെന്ബുക്സിെൻറ വിജയവും അതോടെയായിരുന്നു. മുന്‍ നിയമസഭ സ്പീക്കറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്നു പിതാവ് എ.പി. കുര്യനെങ്കിലും പോളി സാഹിത്യ, സാംസ്കാരികരംഗത്താണ് സജീവമായത്. മംഗളം പത്രത്തില്‍ സബ്എഡിറ്ററായും കൊച്ചി ബ്യൂറോചീഫായും പ്രവര്‍ത്തിച്ചു. അതിനിടെയാണ് പുസ്തക പ്രസാധനരംഗത്തേക്ക് കടന്നുവന്നത്. നെഹ്റുപീസ് ഫൗണ്ടേഷന്‍ അവാര്‍ഡ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു. വിദ്യഭ്യാസകാലത്ത് കവിത രചനയില്‍ കുഞ്ചുപിള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പുസ്തക പ്രസാധകരംഗത്ത് സണ്‍ ടി.വി മില്ലനേനിയം ലീഡേഴ്സ് അവാര്‍ഡ്, ഗാന്ധിയന്‍ അക്ഷരപുരസ്കാരം, ഫെഡറേഷന്‍ ഓഫ് ഇന്ത്യ പബ്ലിക്കേഷന്‍സ് ഡല്‍ഹിയുടെ എക്സലന്‍സ് ഇന്‍ ബുക്ക് പബ്ലിക്കേഷന്‍ അവാര്‍ഡ്, ലയേണ്‍ അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്. പെന്ബുക്സിെൻറ പ്രവര്‍ത്തനങ്ങളില്‍ വിജയം കണ്ടതോടെയാണ് പോളി ബിസിനസ് രംഗത്തേക്ക് പ്രവേശിച്ചത്. അതോടെ പെന്‍ബുക്സിന് കേരളത്തിലുടനീളം ബ്രാഞ്ചുകളും ഏജന്‍സികളുമുണ്ടായി. വൈകാതെ റിയല്‍എസ്റ്റേറ്റ് രംഗത്തുമെത്തി. എന്നാല്‍, ഇടക്കാലത്താണ് പെന്‍ബുക്സ് പ്രവര്‍ത്തനം നിലച്ചത്. ഒമ്പത് വര്‍ഷമായി രോഗാവസ്ഥയിലായിരുന്ന പോളി അവശതയുടെ നിശ്ശബ്്ദജീവിതം താണ്ടുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ അങ്കമാലി എല്‍.എഫ് ആശുപത്രിയിലായിരുന്നു അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.