ശാന്തമ്മ പയസ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്

കോതമംഗലം: അടുത്ത രണ്ടര വർഷത്തേക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായി ശാന്തമ്മ പയസിനെ തെരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എബി എബ്രഹാമായിരുന്നു എതിർ സ്ഥാനാർഥി. വൈസ് പ്രസിഡൻറായിരുന്ന വിൽസൺ ഇല്ലിക്കൽ രാജിെവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇരുവരും സി.പി.ഐ അംഗങ്ങളായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ശാന്തമ്മ പയസിന് ഒമ്പത് വോട്ടും എബി എബ്രഹാമിന് അഞ്ച് വോട്ടും ലഭിച്ചു. സ്ഥിരം സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടർന്ന് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽനിന്ന് ഭരണപക്ഷ അംഗങ്ങൾ വിട്ടുനിന്നതിനെ തുടർന്നാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വെള്ളിയാഴ്ച ധനകാര്യ സ്ഥിരം സമിതി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എ.വി. രാജേഷ് സ്ഥാനം രാജിെവച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അംഗം ഒ.ഇ. അബ്ബാസ് രാജി നൽകി. ഒ.ഇ. അബ്ബാസിനെയാണ് ധനകാര്യ സ്ഥിരം സമിതി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.