കൊച്ചി: ഇന്ത്യൻ അസോസിയേഷൻ ഓഫ് സർജൻസ് ഫോർ സ്ലീപ് അപ്നിയയും അസോസിയേഷൻ ഓഫ് ഓട്ടോലാറിങ്ഗോളജിസ്റ്റ് ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്ററും കൊച്ചി സൺറൈസ് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗവും സംയുക്തമായി 'ഒബ്സ്ട്രക്ടിവ് സ്ലീപ് അപ്നിയ' വിഷയത്തിൽ നടത്തുന്ന ദ്വിദിന ശിൽപശാല ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. ഒബ്സ്ട്രക്ടിവ് സ്ലീപ് അപ്നിയ എന്നത് കൂർക്കംവലിയോടനുബന്ധിച്ച് ശ്വാസനാള തടസ്സം ഉണ്ടാകുന്ന പ്രത്യേക അവസ്ഥയാണ്. 150 ഡോക്ടർമാർ ശിൽപശാലയിൽ പങ്കെടുത്തു. സൺറൈസ് ആശുപത്രി ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ അധ്യക്ഷതവഹിച്ചു. മാനേജിങ് ഡയറക്ടർ പർവീൺ ഹഫീസ്, ഡോ.ജ്യോതി ഒ. കുമാരി, ഡോ. ഒ.എസ്. രാജേന്ദ്രൻ, ഡോ. ആർ. വിദ്യാസാഗർ എന്നിവർ സംസാരിച്ചു. ഡോ. നിബ്ബ കുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.