ഏകദിന പഠനക്ലാസ്

കൂത്താട്ടുകുളം: ഗുരുദേവനെ നവോത്ഥാന നായകൻ മാത്രമാക്കി മാറ്റാൻ ബോധപൂർവ ശ്രമം നടക്കുന്നുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി. എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂനിയൻ ഏകദിനപഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവനെ ഹൃദയത്തിലേറ്റിയ ശ്രീനാരായണീയർ ഇത് അംഗീകരിക്കുന്നില്ല. മാറിമാറി വരുന്ന സർക്കാറുകൾ ന്യൂനപക്ഷങ്ങൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുകയാണ്. എന്തെങ്കിലും പറഞ്ഞാൽ വർഗീയവാദിയായി ചിത്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂനിയൻ യൂത്ത് മൂവ്മ​െൻറ് തയാറാക്കിയ സപ്ലിമ​െൻറ് 'വിജയപഥത്തിലെ ഒരു വ്യാഴവട്ടക്കാലം' അദ്ദേഹം പ്രകാശനം ചെയ്തു. യൂനിയൻ പ്രസിഡൻറ് പി.ജി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി ചീരക്കാട്ട് രവി മുഖ്യപ്രഭാഷണം നടത്തി. കൗൺസലർ പി.ടി. മന്മഥൻ, രാജൻ മഞ്ചേരി എന്നിവർ ക്ലാസെടുത്തു. മൂവാറ്റുപുഴ യൂനിയൻ പ്രസിഡൻറ് വി.എ. നാരായണൻ, വൈസ് പ്രസിഡൻറ് കെ.ജി. പുരുഷോത്തമൻ, വി.കെ. കമലാസനൻ, എം.പി. ദിവാകരൻ, എൻ.കെ. വിജയൻ, കെ.കെ. സോമൻ, വി.എ. സലിം, എം.കെ. ശശിധരൻ, എം.എൻ. അപ്പുക്കുട്ടൻ, എൻ.ഐ. രാമൻ, യൂത്ത് കൺവീനർ അഖിൽ വി. ദേവ്, കൗസല്യ രവീന്ദ്രൻ, മഞ്ജു രവി എന്നിവർ സംസാരിച്ചു. സി.പി. സത്യൻ സ്വാഗതവും രാഹുൽ ഷാജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.