കാക്കനാട്: ചൂണ്ടി വടയമ്പാടി ഭജനമഠം പുറമ്പോക്കുഭൂമിക്ക് നല്‍കിയ പട്ടയത്തിെൻറ സാധുത പരിശോധിക്കുമെന്ന് സംസ്ഥാന പട്ടികജാതി വര്‍ഗ കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി. പട്ടയം വ്യാജമാണെന്നാണ് കമീഷന്‍ സംശയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടയം നല്‍കിയതിെൻറ രേഖകള്‍ ഹാജരാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മാസങ്ങള്‍ക്കുമുമ്പ് നിര്‍ദേശം നല്‍കിയിരുെന്നങ്കിലും ഹാജരാക്കിയിട്ടില്ല. രേഖകള്‍ താലൂക്ക്, വില്ലേജ് ഓഫിസുകളില്‍ ലഭ്യമാണെന്നിരിക്കെ ഹാജരാക്കുന്നതിന് റവന്യൂ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പുറമ്പോക്കുഭൂമിക്ക് നല്‍കിയ പട്ടയം വ്യാജമാണെന്ന് സംശയിക്കാവുന്നതാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. 95 സെൻറ് മൈതാനത്ത് ആര്‍.ഡി.ഒ ഉത്തരവിെൻറ അടിസ്ഥാനത്തില്‍ നിര്‍മിച്ച ചുറ്റുമതില്‍ പൊളിച്ചുനീക്കിയത് സംഘര്‍ഷാവസ്ഥക്ക് ഇടയാക്കിയിരുന്നു. എന്‍.എസ്.എസ് കരയോഗത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി നല്‍കിയ പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് ഭൂ അവകാശ സമര മുന്നണിയാണ് കമീഷനെ സമീപിച്ചത്. പ്രദേശത്തെ ദലിത് കോളനിവാസികള്‍ തലമുറകളായി ഉപയോഗിക്കുന്ന പൊതുസ്ഥലം കൈവശപ്പെടുത്തി കെട്ടിയ മതില്‍ പൊളിച്ചുനീക്കിയ നാട്ടുകാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ മാസങ്ങളായി സമരം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.