മൂവാറ്റുപുഴ: മണ്ഡലത്തിലെ ആറ് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളായ കടവൂര്‍, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, ആവോലി, വാളകം, പാലക്കുഴ എന്നീ ആറ് കേന്ദ്രങ്ങളെയാണ് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ജില്ലയില്‍ 14 മണ്ഡലത്തിലെ 40 കേന്ദ്രങ്ങളാണ് ആര്‍ദ്രം രണ്ടാംഘട്ടത്തിെൻറ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നത്. കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ആക്കി മാറ്റുന്നതോടെ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ മാറ്റമാണ് വരുന്നത്. ഒ.പി സമയം വൈകീട്ട് ആറുവരെ ആക്കും. ലാബുകളില്ലാത്ത കേന്ദ്രങ്ങളില്‍ ലാബ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഗര്‍ഭിണികള്‍ക്കും മറ്റ് രോഗികള്‍ക്കും വിശ്രമിക്കുന്നതിന് പ്രത്യേക മുറികൾ, ഓക്സിജൻ ക്ലിനിക്കുകൾ തുടങ്ങിയ പദ്ധതികള്‍ കുടുംബാരോഗ്യ കേന്ദ്രത്തിെൻറ ഭാഗമായി ഏര്‍പ്പെടുത്തും. അതോടൊപ്പം ഒ.പി കമ്പ്യൂട്ടർവത്കരിക്കുകയും ചെയ്യുന്നതോടെ തിരക്ക് കുറക്കാനും സാധിക്കും. നേരേത്ത പായിപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയിരുന്നു. ഇതോടെ നിയോജക മണ്ഡലത്തില്‍ ഏഴ് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറുമെന്നും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.