കൂത്താട്ടുകുളം: ടൗൺ വൈസ്മെൻ ക്ലബിെൻറ ഭാരവാഹികളുടെ സ്ഥാനാരോഹണവും സാമൂഹികസേവന പദ്ധതികളുടെ ഉദ്ഘാടനവും ഞായറാഴ്ച വൈകീട്ട് 7.30ന് മാരാംകണ്ടത്തിൽ ബിൽഡിങ്ങിലെ വൈസ്മെൻ ഓഡിറ്റോറിയത്തി നടക്കും. ഡിസ്ട്രിക്ട് ഗവർണർ ബേബി മാത്യു ഉദ്ഘാടനം ചെയ്യും. മുതിർന്നവരുടെയും കുട്ടികളുടെ ക്ഷേമത്തിനുള്ള സ്നേഹധാര, അഗതിമന്ദിരങ്ങളിൽ ഭക്ഷണം നൽകുന്ന സ്നേഹസ്പർശം, വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ്, അർബുദബാധിതർക്ക് സാന്ത്വന പരിചരണം, കുട്ടികൾക്ക് നീന്തൽ പരിശീലനം, വ്യക്തിവികസന പരിപാടികൾ എന്നിവ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികൾ: എബി ജോൺ (പ്രസി), സജി ജോർജ് (വൈസ് പ്രസി.), സാംസൺ പി. തോമസ് (സെക്ര), ജോർജ് ജോസഫ് (ജോ. സെക്ര), എം.സി. ജോസ് (ട്രഷ). സാംസ്കാരികനിലയത്തിന് 15 ലക്ഷം കൂത്താട്ടുകുളം: അർജുനൻ മലക്ഷേത്രത്തോടനുബന്ധിച്ച് സാംസ്കാരികനിലയം പണിയാൻ 15 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ. മാണി എം.പി അറിയിച്ചു. കേരള കോൺഗ്രസ് (എം) മണ്ഡലം ഭാരവാഹികളായ തൊമ്മച്ചൻ തേക്കുംകാട്ടിൽ, ബാബു പുത്തൻ കളപ്പുര, ക്ഷേത്ര ഭാരവാഹികളായ പി.കെ. സോമൻ, കെ.എൻ. സുകുമാരൻ എന്നിവർ നൽകിയ നിവേദനത്തെത്തുടർന്നാണ് എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് തുക അനുവദിച്ചത്. സ്മാർട്ട് വില്ലേജ് ഓഫിസായി ഉയർത്തണമെന്ന് കൂത്താട്ടുകുളം: വില്ലേജ് ഓഫിസ് സ്മാർട്ട് വില്ലേജ് ഓഫിസായി ഉയർത്തണമെന്ന് കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ ഏറ്റവും പഴക്കമുള്ളതും തിരക്കേറിയതുമായ കൂത്താട്ടുകുളത്തെ വില്ലേജ് ഓഫിസ് സ്ഥലപരിമിതികൊണ്ടും സന്ദർശകരുടെ ബാഹുല്യംകൊണ്ടും വീർപ്പുമുട്ടുകയാണ്. വില്ലേജ് ഓഫിസുകളെ സ്മാർട്ട് ആക്കുന്നതിൽ കൂത്താട്ടുകുളം വില്ലേജ് ഓഫിസും ഉൾപ്പെടുത്തണം. മണ്ഡലം പ്രസിഡൻറ് തോമസ് തേക്കുംകാട്ടിലിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജോർജ് ജേക്കബ്, ബേബി കീരാന്തടം, ബാബു പുത്തൻ കളപ്പുര, വത്സമ്മ ബേബി, ജോണി പഴയവീട്ടിൽ, ബാബു കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.