മാവേലിക്കര: കൃത്യം നടത്തേണ്ട സ്ഥലം അറിയാൻ മോഷ്ടാക്കള്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്ന രീതി മാവേലിക്കരയിലും കണ്ടെത്തി. പ്രദേശത്തെ സ്കൂളിെൻറയും ബാങ്കിെൻറയും വീടിെൻറയും ജനാലകളിലാണ് കറുത്ത സ്റ്റിക്കറുകള്‍ കണ്ടെത്തിയത്. മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയുടെ കാഷ് കൗണ്ടറിന് സമീപമാണ് സ്റ്റിക്കര്‍ കണ്ടത്. വെട്ടിയാര്‍ ഗവ.എല്‍.പി.എസിലെ ജനാലകളിലും കണ്ടെത്തിയിട്ടുണ്ട്. ചെട്ടികുളങ്ങരയിലെ വീട്ടിലും മാന്നാറിലെ ഫ്ലാറ്റിലുമാണ് സ്റ്റിക്കര്‍ പതിച്ചത്. ചതുരത്തില്‍ വെട്ടിയെടുത്ത ടയര്‍ ട്യൂബിെൻറ കഷണങ്ങളാണ് പതിച്ചത്. താലൂക്ക് സഹകരണ ബാങ്കിെൻറ അഡ്മിനിസ്ട്രേറ്റര്‍ നല്കിയ വിവരമനുസരിച്ച് കുറത്തികാട് എസ്.ഐ വിപിെൻറ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി. മോഷണശ്രമത്തിെൻറ ഭാഗമാകാം ബാങ്കിലെ സ്റ്റിക്കര്‍ പ്രയോഗമെന്നും സ്കൂളില്‍ സ്റ്റിക്കറുകള്‍ പതിച്ചത് എന്തിെനന്ന് മനസ്സിലാവുന്നില്ലെന്നും എസ്.ഐ പറഞ്ഞു. ചെട്ടികുളങ്ങരയില്‍ കൈത വടക്ക് കൊച്ചുതുണ്ടില്‍ വടക്കതില്‍ കരുണാകരെൻറ വീട്ടിലാണ് സ്റ്റിക്കര്‍ പതിച്ചത്. സംഭവത്തില്‍ മാവേലിക്കര സി.ഐ പി. ശ്രീകുമാറിെൻറ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വീടുകളില്‍ സ്റ്റിക്കര്‍ പതിച്ചത് പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കുട്ടികളുള്ള വീട് കേന്ദ്രീകരിച്ചും മോഷണശ്രമത്തിെൻറ ഭാഗവുമാണ് സ്റ്റിക്കറുകള്‍ പതിക്കുന്നതെന്ന പ്രചാരണം വ്യാപകമായതാണ് ആശങ്കക്ക് ഇടയാക്കിയിട്ടുള്ളത്. എന്നാല്‍, ആശങ്കപ്പെടേണ്ടതില്ലെന്നും ഗൗരവ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.