സൺറൈസ്​ കൊച്ചിയുടെ 23ാമത്​ വീട്​ കൈമാറി

കൊച്ചി: സർക്കാർ പദ്ധതികളും വ്യവസായ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികളും സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളും യോജിപ്പിച്ച് പിന്നാക്കപ്രദേശങ്ങളുടെ ദാരിദ്രാവസ്ഥ തുടച്ചുമാറ്റാനാകുമെന്ന് ഫോർട്ട് കൊച്ചി സബ് കലക്ടർ ഇമ്പശേഖർ പറഞ്ഞു. സൺറൈസ് കൊച്ചി ഭവനരഹിതർക്കായി നിർമിച്ച 23ാമത് വീടി​െൻറ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പീപ്പിൾസ് ഫൗണ്ടേഷ​െൻറയും സൺറൈസ് കൊച്ചിയുടെയും ആഭിമുഖ്യത്തിൽ 78 പേർക്ക് തൊഴിൽ, വിദ്യാഭ്യാസ, ആരോഗ്യ, റേഷൻ പദ്ധതികൾ പ്രകാരം ചടങ്ങിൽ സഹായങ്ങൾ നൽകി. കൊച്ചിയിലെ ഭാവനരഹിതർക്കായി കോതമംഗലം പ്രദേശത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന മൂന്ന് വീടുകളുടെ നിർമാണോദ്ഘാടനവും പ്രഖ്യാപനവും പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബുറഹ്മാൻ നിർവഹിച്ചു. ഫൗണ്ടേഷൻ ജില്ല രക്ഷാധികാരി അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. തൊഴിൽ പദ്ധതിയുടെ താക്കോൽദാനം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈനി മാത്യുവും ചികിത്സ ധനസഹായ വിതരണം കൗൺസിലർ സീനത്ത് റഷീദും നിർവഹിച്ചു. വീട് നിർമാണത്തിന് സമാഹരിച്ച തുക നജാത്തുല്ല ശാന്തപുരം സൺറൈസ് കൊച്ചി ഡയറക്ടർ മുഹമ്മദ് ഉമറിന് കൈമാറി. സമദ് നെടുമ്പാശ്ശേരി, ഡി.ഐ.ടി ചെയർമാൻ കെ.എ. ഫൈസൽ, ഒ.എ. മുഹമ്മദ് ജമാൽ, അബ്ദുൽ ബാസിം എന്നിവർ സംസാരിച്ചു. സൺറൈസ് കൊച്ചി പ്രോജക്ട് ഡയറക്ടർ മുഹമ്മദ് ഉമർ സ്വാഗതവും കോഒാഡിനേറ്റർ വി.എ. അഷറഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.